ഇടുക്കിയിൽ കിടപ്പുരോഗിയായ ഭാര്യയെ പരിചരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ
ആലിന്‍ചുവട്: കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് പൊലീസ്. ഇടുക്കി ആലിന്‍ചുവട് സ്വദേശി കാലായിക്കല്‍ മുനിസാമിയുടെ ഭാര്യ രഞ്ജിനി (55) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ മുനിസാമിയെ ഇടുക്കി പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി ചെറുതോണിക്ക് സമീപം ഗാന്ധിനഗറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.

ആറു മാസമായി തളര്‍ന്നു കിടപ്പിലായ ഭാര്യ രാത്രിയില്‍ മരണപ്പെട്ടു എന്നാണ് മുനിസാമി ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ രഞ്ജിനിയുടെ കഴുത്തില്‍ മുറിവ് ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് മുനിസാമി കുറ്റം സമ്മതിച്ചത്. കിടപ്പുരോഗിയായ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് കൊല നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു. ഇവര്‍ക്കു മൂന്നു പെണ്‍മക്കളുണ്ട്.