play-sharp-fill
ഗാന്ധിനഗറിലെ റിട്ട.എസ്.ഐയുടെ മരണം കൊലപാതകം തന്നെ: തലയിൽ രണ്ടും കയ്യിൽ ഒരു വെട്ടും; കൊലനടത്തിയത് ആര് എന്തിനെന്നറിയാൻ ഊർജിത അന്വേഷണവുമായി പൊലീസ്; അയൽവാസി കസ്റ്റഡിയിൽ

ഗാന്ധിനഗറിലെ റിട്ട.എസ്.ഐയുടെ മരണം കൊലപാതകം തന്നെ: തലയിൽ രണ്ടും കയ്യിൽ ഒരു വെട്ടും; കൊലനടത്തിയത് ആര് എന്തിനെന്നറിയാൻ ഊർജിത അന്വേഷണവുമായി പൊലീസ്; അയൽവാസി കസ്റ്റഡിയിൽ

ക്രൈം ഡെസ്‌ക്

കോട്ടയം: ഗാന്ധിനഗറിൽ റിട്ട.എസ്.ഐ മരിച്ചത് തലയ്ക്ക് വെട്ടേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ തലയിൽ രണ്ടു വെട്ടുണ്ടായിരുന്നെന്നും, കയ്യിൽ മറ്റൊരു വെട്ടേറ്റതായും ജില്ലാ പൊലീസ് മേധാവി പി.എസ് സാബു തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ടതായുള്ള സംശയത്തെ തുടർന്ന് മരിച്ച ശശിധരന്റെ അയൽവാസിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തെള്ളകം മുടിയൂർക്കര പറയകാവിൽ വീട്ടിൽ സി.ആർ ശശിധരനെ (62) ഞായറാഴ്ച പുലർച്ചെ ആറു മണിയോടെയാണ്
ഗാന്ധിനഗർ മെഡിക്കൽ കോളേജിനു സമീപം എസ്.എൻ ഡി പി ശാഖ മന്ദിരം സ്ഥിതി ചെയ്യുന്ന റോഡിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയില് കണ്ടെത്തിയത്.


പുലർച്ചെ അഞ്ചുമണിയോടെയാണ് ശശിധരൻ പ്രഭാത സവാരിയ്ക്കായി വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. ആറു മണിയോടെ രക്തത്തിൽ കുളിച്ചു കിടക്കുന്ന ശശിധരനെ കണ്ട നാട്ടുുകാരാണ് വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് വീട്ടുകാർ ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴാണ് മരണം ഉറപ്പിച്ചത്. തുടർന്ന് ഇൻക്വസ്റ്റ് പരിശോധയിലാണ് തലയുടെ പിന്നിലെയും കയ്യിലെയും മുറിവ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നടത്തിയ പോസ്റ്റ്‌മോർ്ട്ടത്തിൽ കഴുത്തിലും തലയിലും ഏറ്റ വെട്ട് തന്നെയാണ് മരണകാരണമെന്ന് ഡോക്ടർമാർ ഉറപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, ഗാന്ധിഗനർ സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് ജോസ്, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ ഇപ്പോൾ കസ്റ്റഡിയിലുള്ളയാളും ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ശശിധരനും തമ്മിൽ നേരത്തെ അതിർത്തി തർക്കമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്.

എന്നാൽ, കൊലപാതകം സംബന്ധിച്ചു കൃത്യമായ സൂചകളൊന്നും ഇതുവരെയും പൊലീസിനു ലഭിച്ചിട്ടില്ല. സംഭവം നടന്ന സ്ഥലവും, പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീടും, പൊലീസ് അരിച്ചു പെറുക്കി. എന്നാൽ, ഇതുവരെയും സംശയിക്കത്തക്കതായ കാരണങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തെളളകത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്.

മരിച്ച ശശിധരൻ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എ എസ് ഐ ആയിരിക്കെയാണ് സർവ്വീസിൽ നിന്നു വിരമിച്ചത്.ഇദ്ദേഹവും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചു വന്നിരുന്നത്.ഭാര്യ സുമ.വടവാതൂർ ചിറ്റിലക്കാട് കുടുംബാംഗം. മക്കൾ പ്രനൂപ്, പ്രീത, ഇരുവരും അയർലൻഡിൽ നഴ്‌സുമാരാണ്.

https://thirdeyenewslive.com/gandhi-si-death/