play-sharp-fill
“വിദ്യാലയം പ്രതിഭകളോടൊപ്പം ” ; അനീഷ് മോഹനെ ആദരിച്ചു

“വിദ്യാലയം പ്രതിഭകളോടൊപ്പം ” ; അനീഷ് മോഹനെ ആദരിച്ചു

 

 

സ്വന്തം ലേഖിക

കരിപ്പൂത്തട്ട്: “വിദ്യാലയം പ്രതിഭകളോടൊപ്പം ” എന്ന പരിപാടിയുടെ ഭാഗമായി ഗവൺമെന്റ് ഹൈസ്കൂൾ കരിപ്പൂത്തട്ടിലെ വിദ്യാർത്ഥികൾ അനീഷ് മോഹനെ ആദരിച്ചു, അദ്ദേഹവും അമ്മ വത്സമ്മ കൃഷ്ണൻകുട്ടിയുമായി സംവദിച്ചു. ജൂനിയർ ചേമ്പർ ഇന്റർനാഷണലിന്റെ (ജെ.സി.ഐ) ഈ വർഷത്തെ ലോകത്തിലെ മികച്ച പത്തു യുവപ്രതിഭകളിൽ ഒരാളെന്ന അവാർഡ് ജേതാവാണ് അനീഷ്. സ്കൂൾ പരിസരത്തു നിന്നു പറിച്ചെടുത്ത പൂക്കൾ ഉപഹാരമായി നല്കിയാണ് കുട്ടികൾ അദ്ദേഹത്തെ ആദരിച്ചത്.


വിദ്യാർത്ഥികളായ വിദ്യാലക്ഷ്മി കെ.പി, ദേവിക ജയൻ , തേജസ്സ് ,പി.സുനിൽ ,ആദിത്യൻ. എം.സന്തോഷ്, നന്ദന ലാൽ, അഭിഷേക് വി.എസ്, രശ്മി റ്റി.ആർ ,യദു കെ ജി, ആദിത്യ സുനിൽ എന്നിവർ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രചോദക പരിശീലകൻ, സാമൂഹിക പ്രവർത്തകൻ, സർക്കാർ ജീവനക്കാരൻ തുടങ്ങീ വ്യത്യസ്ഥ മേഖലകളിൽ ഒരേ സമയം പ്രവർത്തിക്കുന്നതെങ്ങനെയെന്നും,
ജീവിത പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്നുമെല്ലാം ചോദ്യങ്ങളുണ്ടായി.

ഇഷ്ടപ്പെട്ടു ചെയ്താൽ ഏതു ജോലിയും എളുപ്പമാക്കാമെന്നും, വേദനകളെ മറികടക്കുവാൻ ഏറ്റവും നല്ല മാർഗ്ഗം എപ്പോഴും കർമ്മോത്സുകരായി ഇരിക്കുകയെന്നുള്ളതാണെന്നും അതിന്റെ വിജയം നൽകുന്ന സന്തോഷം വേദനകളെ ഇല്ലാതാക്കിക്കോളും എന്ന സന്ദേശം അദ്ദേഹം കുട്ടികൾക്ക് നല്കി. സ്കൂളിന്റെ മുൻപോട്ടുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പ്രവൃത്തിക്കുമെന്ന് തദവസരത്തിൽ അനീഷ് ഉറപ്പു നൽകി.

അനീഷിന് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി ഏറ്റവും അധികം പിന്തുണച്ച അദ്ദേഹത്തിന്റെ അമ്മ വത്സമ്മ കൃഷ്ണൻകുട്ടിയുടെ വാക്കുകൾ കുട്ടികൾക്ക് രക്ഷകർത്താക്കളുടെ കഷ്ടപ്പാടെന്താണെന്ന് തിരിച്ചറിയുവാൻ അവസരമുണ്ടാക്കി.
ഹെഡ്മാസ്റ്ററായ മുഹമ്മദ് അഷ്റഫ് , അധ്യാപകരായ അനിതാമോൾ കെ.കെ, രജനി പി.എം, ജിജോ ഗർവ്വാസീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഭാസംഗമം നടത്തിയത്.