video
play-sharp-fill

സ്‌കൂൾ വിദ്യാർത്ഥിനിയെ ബസിൽ നിന്ന് തള്ളിയിട്ട സംഭവം ; സ്വകാര്യ ബസ് ജീവനക്കാർക്ക്  എട്ടിന്റെ പണികൊടുത്ത്‌ മോട്ടോർ വാഹന വകുപ്പ്

സ്‌കൂൾ വിദ്യാർത്ഥിനിയെ ബസിൽ നിന്ന് തള്ളിയിട്ട സംഭവം ; സ്വകാര്യ ബസ് ജീവനക്കാർക്ക് എട്ടിന്റെ പണികൊടുത്ത്‌ മോട്ടോർ വാഹന വകുപ്പ്

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി : വിദ്യാർഥിനിയെ ബസിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ബസ് ജീവനക്കാർക്ക് ശിക്ഷ വിധിച്ച് മോട്ടോർ വാഹനവകുപ്പ്.

ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തും കണ്ടക്ടറെ ആശുപത്രി സേവനത്തിനായി അയക്കുകയും ചെയ്താണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം തൃക്കാക്കര ജഡ്ജിമുക്കിലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലസ്ടു വിദ്യാർഥിനിയെ ബസിൽനിന്ന് തള്ളിയിടുകയായിരുന്നു. അപകടത്തിൽ വിദ്യാർത്ഥിനിക്ക് നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ബസ് ജീവനക്കാർക്ക് ശിക്ഷ.

ഡ്രൈവർ അൽത്താഫിന്റെ ലൈസൻസ് മൂന്നുമാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. കണ്ടക്ടർ സക്കീർഹുസൈനോട് എറണാകുളം ജനറൽ ആശുപത്രിയിൽ അടുത്ത മാസം 25 മുതൽ അഞ്ച് ദിവസം സാമൂഹിക സേവനം നടത്താനും ഉത്തരവിട്ടു. സംഭവത്തെ തുടർന്ന് ബസ് ഉടമക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിപിന്നീട് തുടർനടപടികളുണ്ടാകുമെന്നുമാണ് റിപ്പോർട്ട്.