ഹാർഡ്‌ലി ഡേവിഡ്‌സൺ വാങ്ങി നൽകിയില്ല ; സ്വന്തമായി ആറ് ബൈക്കും കാറും ഉള്ള പത്തൊമ്പതുകാരൻ തൂങ്ങിമരിച്ചു.
സ്വന്തം ലേഖകൻ
പോത്തൻകോട്: ഹാർഡ്‌ലി ഡേവിഡ്‌സൺ മാതാപിതാക്കൾ വാങ്ങി നൽകിയില്ല. സ്വന്തമായി ആറ് ബൈക്കും കാറുമുള്ള 19 കാരനായ വിദ്യാർത്ഥി തൂങ്ങിമരിച്ചു. കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലിൽ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയിൽ ശ്രീനിലയത്തിൽ അജികുമാറിന്റെയും ലേഖയുടെയും മകൻ അഖിലേഷ് അജിയാണ് (19 ) വാടക വീട്ടിലെ കിടപ്പുമുറിയിൽ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. രാവിലെ ഏറെ വൈകിയിട്ടും ഉണർന്ന് പുറത്ത് വരാത്തതിനെത്തുടർന്ന് വീട്ടുകാർ വാതിൽ തള്ളിതുറന്നു നോക്കിയപ്പോഴാണ് മുറിയിലെ ഫാനിൽ അഖിലേഷിനെ തൂങ്ങിയ നിലയിൽ കാണുന്നത്. തമ്പാനൂർ സ്വകാര്യ കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിയായിരുന്നു മരിച്ച അഖിലേഷ്.
പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ആനാടുള്ള കുടുംബ വീട്ടിൽ സംസ്‌കരിച്ചു.സ്വന്തമായി വിലകൂടിയ ആറ് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള അഖിലേഷിന് 14 ലക്ഷം രൂപ വിലവരുന്ന പുതിയ ഹാർഡ്‌ലി ഡേവിഡ്‌സൺ ബൈക്ക് വേണമെന്ന് കുറച്ച് ദിവസമായി ആവശ്യപ്പെട്ട് വരുകയായിരുന്നുവെന്നു പിതാവ് അഖിലേഷിന്റെ പിതാവ് അജികുമാർ പറഞ്ഞു. കാട്ടായിക്കോണത്ത് അഖില ട്രേഡേഴ്‌സ് എന്ന സ്ഥാപനം നടത്തുന്ന ഇവർ കുടുംബമായി നരിയ്ക്കലിൽ വാടകവീട്ടിലാണ് താമസം. സഹോദരി ; അഖില
Whatsapp Group 1 | Whatsapp Group 2 |Telegram Group