
സ്വന്തം ലേഖകൻ
കൊൽക്കത്ത: സ്വവർഗ്ഗബന്ധത്തെ എതിർക്കുകയും പുരുഷ സുഹൃത്തിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ മാതാപിതാക്കൾക്കെതിരെ പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചു. കൊൽക്കത്ത സ്വദേശിയായ ശുഭങ്കർ റോയ് (25) ആണ് മാതാപിതാക്കൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. താൻ സ്വവർഗാനുരാഗിയാണെന്ന് വീട്ടിൽ തുറന്ന് പറഞ്ഞതിനെ തുടർന്ന് കടുത്ത മാനസിക-ശാരീരിക പീഡനങ്ങളാണ് ഏൽക്കേണ്ടി വന്നതെന്നാണ് ശുഭങ്കർ പരാതിയിൽ പറയുന്നത്.
ഇതിനുപുറമെ തന്റെ പുരുഷ സുഹൃത്തിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിനായി വാടകക്കൊലയാളികളെ വരുത്തുമെന്ന് പിതാവ് പറഞ്ഞതായും ശുഭങ്കർ പരാതിയിൽ പറയുന്നു. വീട്ടുകാരുടെ സമ്മർദ്ദം താങ്ങാനാകാതെ വീടു വിട്ടിറങ്ങിയ യുവാവ് ഒരു ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റിന്റെ വീട്ടിലാണ് ഇപ്പോൾ അഭയം തേടിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
