ഫ്രൂട്ടിയിലെ എയ്ഡ്‌സ്, കോഴിയിറച്ചിയിൽ നിപ്പ: ഒടുവിൽ മുണ്ടക്കയം ആശുപത്രിയിൽ നിപ്പാ വൈറസും എത്തി..! ‘അതീവ ജാഗ്രതയിൽ’ വാട്‌സ്അപ്പ്..!

ഫ്രൂട്ടിയിലെ എയ്ഡ്‌സ്, കോഴിയിറച്ചിയിൽ നിപ്പ: ഒടുവിൽ മുണ്ടക്കയം ആശുപത്രിയിൽ നിപ്പാ വൈറസും എത്തി..! ‘അതീവ ജാഗ്രതയിൽ’ വാട്‌സ്അപ്പ്..!

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഫ്രൂട്ടിയിൽ എയ്ഡ്‌സും കോഴിയിറച്ചിയിൽ നിപ്പയും കണ്ടെത്തിയ വാട്‌സ്അപ്പ് ഒടുവിൽ മുണ്ടക്കയത്തെ ജനറൽ ആശുപത്രിയിൽ നിപ്പാ വൈറസും കണ്ടെത്തി. നാട്ടുകാരെ പേടിപ്പിച്ച് വാട്‌സ്അപ്പ് അമ്മാവൻമാർ നിപ്പാ വൈറസ് വാർത്ത ഷെയർ ചെയ്തതോടെ കോട്ടയത്തെ മുണ്ടക്കയം ഗവ.ആശുപത്രി രണ്ടു ദിവസമായി വാട്‌സ്അപ്പ് അമ്മാവൻമാരുടെ കർശന നിരീക്ഷണത്തിലാണ്.

ഒരാഴ്ചയിലേറെയായി ജില്ലയിലെ ആളുകളുടെ വാട്‌സ്അപ്പിൽ പ്രചരിക്കുന്ന സന്ദേശമാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്. അനാവശ്യമായി ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന വിലക്ക് നിലനിൽക്കെയാണ് അനാവശ്യമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. നിപ്പാവൈറസ് ബ്രോയിലർ കോഴികളിൽ കണ്ടെത്തിയെന്നാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. പൂനേ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടറുടെ പേരിലാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിൽ നിപ്പാ വൈറസ് റിപ്പോർട്ട് ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്ത് ഒരിടത്ത് പോലും നിപ്പ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വ്യാജ പ്രചാരണം വാട്‌സ്അപ്പിൽ തകർത്തോടുന്നത്. ചിക്കന്റെ വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ പ്രചാരണക്കാരാണ് ഇപ്പോൾ ഇതിനു പിന്നിലെന്ന് വ്യക്തമാകുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.

വ്യാജ സന്ദേശം ഇങ്ങനെ

ഇപ്പോൾ കിട്ടിയ വാർത്ത mundakayam gvnmt hospital നിപ്പോ വയറ്‌സ് രണ്ടു പേർക്ക് സ്ഥിതീകരിച്ചു മാക്സിമം ഷെയർ ചെയ്യു
⚠ALERT⚠
നിപ വൈറസ് പടർന്നത് ബ്രോയിലർ കോഴികളിൽ നിന്നെന്ന് സൂചന.
വൈറസ് വവ്വാലുകളിൽ കണ്ടത്താനായില്ലെന്നും എന്നാൽ kotayam നിന്നും എത്തിച്ച ബ്രോയിലർ കോഴികളിൽ കണ്ടത്തിയെന്നും Pune National Institute of Virology ഡയറക്ടർ Dr. Anant Basu അറിയിച്ചു.
കൂടുതൽ പഠനങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🚫ഇറച്ചി കോഴികളുടെ ഉപയോഗം താൽകാലികമായി നിർത്തി വെക്കുക.
Share ചെയ്യൂ
ജീവൻ രക്ഷിക്കൂ🚫

Times of Indiaയുടെ ഇത് സംബത്തിച്ച വാർത്ത താഴെ
👇👇👇👇👇
🐔 *ജാഗ്രത*

കോഴിയിൽ നിപ്പ വൈറസ് അണുബാധ
സ്ഥിതീകർിച്ചു
കോഴി ഇറച്ചി കഴിക്കുന്നത് തത്കാലം നിർത്തി വെയ്ക്കാൻ ഡോക്ടർമാരുടെ നിർദ്ദേശം