video
play-sharp-fill

നടൻ ശ്രീനിവാസൻ അപകടനില തരണം ചെയ്തു ; ആശങ്കവേണ്ടെന്നു ഡോക്ടർമാർ

നടൻ ശ്രീനിവാസൻ അപകടനില തരണം ചെയ്തു ; ആശങ്കവേണ്ടെന്നു ഡോക്ടർമാർ

Spread the love

 

സ്വന്തം ലേഖിക

കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളം ആസ്റ്റർ മെഡ്‌സിറ്റിയിൽ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഞായറാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ചെന്നൈക്ക് പോകാനെത്തിയതായിരുന്നു ശ്രീനിവാസൻ. പരിശോധനകളെല്ലാം പൂർത്തിയാക്കി വിമാനത്തിലേക്ക് കയറുമ്പോഴായിരുന്നു ശ്രീനിവാസന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സഹ യാത്രികരെ വിവരമറിയിക്കുകയായിരുന്നു. വിമാനത്താവള അധികൃതരുടെ നേതൃത്വത്തിൽ ശ്രീനിവാസനെ അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറണാകുളം ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ ശ്രീനിവാസന് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷവും സിനിമകളിൽ സജീവമായിരുന്നു ശ്രീനിവാസൻ. ഇപ്പോഴും ബിപിയിലെ മാറ്റങ്ങൾ മാത്രമാണ് ശ്രീനിവാസന് ആരോഗ്യ പ്രശ്നമുണ്ടാക്കിയതെന്നാണ് സൂചന.

Tags :