play-sharp-fill
വാഹനങ്ങൾ ഇനി ധൈര്യമായി പാർക്ക് ചെയ്യാം : പാർക്കിംഗ് ഏരിയയിൽ നിന്ന് വാഹനങ്ങൾ മോഷണം പോയാൽ നഷ്ടപരിഹാരം പേ പാർക്ക് ഉടമ നൽകണം ; സുപ്രീം കോടതി

വാഹനങ്ങൾ ഇനി ധൈര്യമായി പാർക്ക് ചെയ്യാം : പാർക്കിംഗ് ഏരിയയിൽ നിന്ന് വാഹനങ്ങൾ മോഷണം പോയാൽ നഷ്ടപരിഹാരം പേ പാർക്ക് ഉടമ നൽകണം ; സുപ്രീം കോടതി

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി : വാഹനങ്ങൾ ഇനി ധൈര്യമായി പാർക്ക് ചെയ്യാം. പാർക്കിംഗ് ഏരിയയിൽ നിന്ന് ഇനി വാഹനങ്ങൾ മോഷണം പോയാൽ നഷ്ടപരിഹാരം ആ സ്ഥലം നൽകുന്ന സ്ഥാപനം നൽകണം സുപ്രീം കോടതി. പാർക്കിംഗ് ഏരിയയിൽ വെയ്ക്കുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം ആ സ്ഥലം അനുവദിക്കുന്ന സ്ഥാപനത്തിനുമുണ്ടെന്ന് ഉറപ്പിക്കുന്നതാണ് സുപ്രീം കോടതി വിധി. നിബന്ധനകളോടെയാണ് സുപ്രീം കോടതി വിധി.

ഇപ്പോൾ ഒട്ടുമിക്ക സ്ഥലങ്ങളിലും വാഹന പാർക്കിംഗ് സ്ഥലത്ത് കാണുന്ന ബോർഡുകളാണ് പാർക്ക് ചെയ്യുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം സ്ഥാപനത്തിന് ഇല്ല എന്നുള്ളത്. പാർക്കിംഗ് ഏരിയയിലെ വാഹനങ്ങൾക്ക് സംഭവിക്കുന്ന തകരാറുകളെക്കുറിച്ച് ഉടമസ്ഥൻ പരാതിയുമായി വരുമ്പോൾ കൈകഴുകാനാണ് ഈ മുന്നറിയിപ്പ് ബോർഡുകൾ ഉപയോഗിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം പാർക്ക് ചെയ്തത് സ്ഥാപനത്തിലെ ജീവനക്കാരൻ ആണെങ്കിൽ കൂടിയും പാർക്ക് ചെയ്ത ശേഷം സംഭവിക്കുന്ന തകരാറുകൾക്ക് സ്ഥാപനത്തിനും ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീം കോടതി വിധി. വാലറ്റ് പാർക്കിംഗ് സംവിധാനം ഉപയോഗിക്കുന്നവർക്ക് നൽകിയ രീതിയിൽ തന്നെ വാഹനം തിരിച്ച് നൽകേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഏതേസമയം പാർക്ക് ചെയ്യുന്ന ജീവനക്കാരന്റെ മേൽ വാഹനത്തിന് സംഭവിക്കുന്ന തകരാറിന്റെ ഉത്തരവാദിത്വം ഇടാൻ പാടില്ലെന്നും കോടതി കൂട്ടിച്ചേർത്തു. ഫൈവ് സ്റ്റാർ ഹോട്ടലിൽ പാർക്ക് ചെയ്യാൻ നൽകിയ വാഹനം മോഷണം പോയ സംഭവത്തേക്കുറിച്ച് നൽകിയ പരാതിയിലാണ് സുപ്രീം കോടതിയുടെ തീരുമാനം. പാർക്കിംഗ് ഇടം കണ്ടെത്തേണ്ടതും കൃത്യമായി പാർക്ക് ചെയ്യേണ്ടതും എടുത്തുകൊണ്ട് പോകണം എന്നിവയെല്ലാം പാർക്കിംഗ് ടോക്കണിൽ വിശദമാക്കിയിട്ടുണ്ടെന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ വാദം കോടതി തള്ളിക്കളഞ്ഞു.

ഇത്തരം സംഭവങ്ങൾ ഉണ്ടാവുമ്പോൾ സ്ഥാപനങ്ങൾക്കാണ് അതിന്റെ ഉത്തരവാദിത്തമെന്നും കോടതി ചൂണ്ടിക്കാണിച്ചു. വാഹനം നഷ്ടമായ ആൾക്ക് നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ പഞ്ചനക്ഷത്ര ഹോട്ടൽ സുപ്രീം കോടതിയെ സമീപിച്ചത്

Tags :