ബസ് യാത്രക്കിടെ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവിനെ പെൺകുട്ടി തന്ത്രപരമായി കുടുക്കി

metal prison bars with handcuffs on black background
Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: ബസ് യാത്രയ്ക്കിെട  വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ ആളെ പെൺകുട്ടി  വീട്ടുകാരെ വിളിച്ചു വരുത്തി പിടികൂടിയത് നാടകീയമായി. കൊല്ലം അഞ്ചലിലായിരുന്നു  സംഭവം അരങ്ങേറിയത്. പെൺകുട്ടിയെ ശല്യപ്പെടുത്തി  വയലാ സ്വദേശിയായ ഉണ്ണികൃഷ്ണനെ കോടതി റിമാന്‍ഡ് ചെയ്തു.

കൊല്ലം അഞ്ചല്‍- കുളത്തുപ്പുഴ റൂട്ടിൽ ഓടുന്ന ഒരു സ്വകാര്യ ബസില്‍വെച്ചാണ് ഉണ്ണികൃഷ്ണന്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയത്. വിക്രിയകള്‍ അതിരുകടന്നതോടെ പെണ്‍കുട്ടി വിവരം മൊബൈല്‍ ഫോണില്‍ ബന്ധുക്കളെ അറിയിച്ചു. ബസിനെ പിന്‍തുടര്‍ന്ന് എത്തിയ ബന്ധുക്കള്‍ വണ്ടി റോഡില്‍ തടഞ്ഞു നിര്‍ത്തി. മറ്റുയാത്രക്കാരുടെ സഹായത്തോടെ ഉണ്ണികൃഷ്ണനെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടി രേഖാമൂലം നല്‍കിയ പരാതിയില്‍ പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു.
കോടതിയില്‍ ഹാജരാക്കിയ ഉണ്ണികൃഷ്ണനെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം  നാട്ടുകാര്‍ മര്‍ദിച്ചെന്ന പ്രതിയുടെ പരാതിയ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സയും നല്‍കി.