പെൻഷൻ ഇനി അനർഹരുടെ കൈയിലെത്തില്ല, ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കി സർക്കാർ
സ്വന്തം ലേഖകൻ
കൊച്ചി : സാമൂഹിക സുരക്ഷ പെൻഷൻ ഇനി അനർഹരുടെ കെയിലെത്തില്ല . അനർഹർ പണം പറ്റുന്നത് തടയാൻ സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക് ബയോമെട്രിക് വിവര ശേഖരണം (ബയോമെട്രിക് മസ്റ്ററിങ്) നിർബന്ധമാക്കി സർക്കാർ. മസ്റ്ററിങിനായി ‘ജീവൻ രേഖ’ എന്ന സോഫ്റ്റ്വെയർ തയാറായി. അക്ഷയ കേന്ദ്രങ്ങളിലൂടെ സൗജന്യമായി വിവരങ്ങൾ കൈമാറാം. ഇതുസംബന്ധിച്ചുളള വിവരങ്ങൾ എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാരെയും അറിയിക്കാൻ ആവശ്യപ്പെട്ട് ഡെപ്യൂട്ടി സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചു. മസ്റ്ററിങ് നടത്താത്തവർക്ക് അടുത്ത ഗഡു മുതൽ പെൻഷനില്ലാതാവുകയും ചെയ്യും.
അനർഹർ സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്നുവെന്ന സംശയത്തിെന്റ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്തിൽ കഴിഞ്ഞ ജൂൺ 26 മുതൽ നടത്തിയ പൈലറ്റ് സർവേയിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് ഇത്തരമൊരു നടപടി എടുക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. ഗുണഭോക്താവ് മരിച്ച ശേഷവും പെൻഷൻ അനുവദിച്ച 338 കേസാണ് തിരുവനന്തപുരം കരകുളം പഞ്ചായത്തിൽ മാത്രം കണ്ടെത്തിയത്. അതായത്; ആകെ ഗുണേഭാക്താക്കളിൽ അഞ്ച് ശതമാനവും മരിച്ച ശേഷവും പെൻഷൻ പറ്റുന്നുണ്ടെന്നായിരുന്നു കണ്ടെത്തൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് 46,89,419 പേരാണ് നിലവിൽ സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്നത്. ഇതിെന്റ അഞ്ച് ശതമാനം 2,34,470 പേർ വരും. കരകുളം സർേവ ഫലംവെച്ച് കണക്കാക്കുമ്പോൾ ഇത്രയും അനർഹർക്ക് പെൻഷൻ നൽകാൻ മാസം 29 കോടി രൂപ വേണം. ഇത് തടയാനാണ് മസ്റ്ററിങ് ഏർപ്പെടുത്തുന്നതെന്ന് ഡെപ്യൂട്ടി സെക്രട്ടറി ഒ.ബി. സുരേഷ് കുമാർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ ഗുണഭോക്താക്കൾക്കും ക്ഷേമബോർഡ് ഗുണഭോക്താക്കൾക്കും ബുധനാഴ്ചതന്നെ മസ്റ്ററിങ് തുടങ്ങി. ഈമാസം 30 വരെ തുടരും.
പഞ്ചായത്തുകളിൽ 18 മുതൽ 30 വരെയാണ് സമയം. കിടപ്പ് രോഗികൾക്ക് അടുത്തമാസം ഒന്ന് മുതൽ അഞ്ച് വരെ വീട്ടിലെത്തി മസ്റ്ററിങ് നടത്തും.ഇത്തരക്കാരുടെ വിവരം കുടുംബാംഗം ഈമാസം 29നകം തദ്ദേശ സ്ഥാപന സെക്രട്ടറിയെയും സെക്രട്ടറി 30ന് ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തെയും അറിയിക്കണം. അക്ഷയയിൽ മസ്റ്ററിങ് ഫീസ് സർക്കാർ നൽകും.