play-sharp-fill
ജോലി സമയത്ത് മാന്യമായ വസ്ത്രം ധരിക്കണം ; നിയമം സ്ത്രീകൾക്കും പുരുഷന്മാർക്കും ബാധകം : ഉത്തരവിട്ട് ബെംഗളൂരു കോടതി

ജോലി സമയത്ത് മാന്യമായ വസ്ത്രം ധരിക്കണം ; നിയമം സ്ത്രീകൾക്കും പുരുഷന്മാർക്കും ബാധകം : ഉത്തരവിട്ട് ബെംഗളൂരു കോടതി

 

സ്വന്തം ലേഖിക

ബെംഗളൂരു: ജോലി സമയത്ത് തൊഴിലാളികൾ മാന്യമായ വസ്ത്രം ധരിക്കണമെന്ന് ബെംഗളൂരു സിറ്റി സിവിൽ കോടതിയുടെ ഉത്തരവ്.ജോലി സമയത്ത് സ്ത്രീകൾ സാരിയോ ചുരിദാറോ പോലുള്ള വസ്ത്രം ധരിക്കണം.പുരുഷന്മാർ കുർത്തയും പൈജാമയും അല്ലങ്കിൽ ഷർട്ടും ട്രൗസറുമാണ് ധരിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.


ഡ്യൂട്ടിയിലായിരിക്കുമ്പോൾ ജീവനക്കാർ മാന്യമായ ഡ്രസ് കോഡ് പാലിക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് ബെംഗളൂരു സിറ്റി സിവിൽ കോടതി ഒരു സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് സർക്കുലർ പുറത്തിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലാളികൾ ഇക്കാര്യങ്ങൾ കൃത്യമായി പാലിക്കണമെന്നും പറയുന്നുണ്ട്.2013-ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവും ഈ സർക്കുലറിൽ പ്രതിപാദിക്കുന്നു. അന്തസ്സിന് കോട്ടം വരാത്ത തരത്തിലുള്ള നല്ല വസ്ത്രങ്ങൾ ഉദ്യോഗസ്ഥരും തൊഴിലാളികളും ധരിക്കണമെന്നാണ് സർക്കാർ ഉത്തരവ്.

Tags :