play-sharp-fill
ശബരിമല സ്ത്രീപ്രവേശനം ; സുപ്രീംകോടതി വിധിയ്ക്ക് മുൻപ് തന്നെ അണുവിട തെറ്റാതെ വിധി പ്രവചിച്ചു ; വൈറലായി യുവാവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്

ശബരിമല സ്ത്രീപ്രവേശനം ; സുപ്രീംകോടതി വിധിയ്ക്ക് മുൻപ് തന്നെ അണുവിട തെറ്റാതെ വിധി പ്രവചിച്ചു ; വൈറലായി യുവാവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്

 

സ്വന്തം ലേഖിക

കൊച്ചി : കേരളത്തിലെ ജനങ്ങൾ എറെ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരുന്ന ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയുടെ വിധിയെത്തി. എന്നാൽ മുഖപുസ്തകത്തിൽ ഈ വിധി അണുവിട തെറ്റാതെ പ്രവചിച്ച ഹരികൃഷ്ണനാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരം.
ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ സൈബർ ലോകത്ത് ഈയിടെ നടക്കുകയുണ്ടായി. ഇന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയുമായുള്ള വലിയ സാദൃശ്യമാണ് പോസ്റ്റ് വൈറലാകാനുള്ള കാരണം.


വിധി ഏഴംഗ ബെഞ്ചിനു വിടുമെന്നും നിലവിലുള്ള വിധിക്ക് സ്റ്റേ ഉണ്ടാവില്ലെന്നതടക്കമുള്ള വിധിയിലെ പ്രസക്തമായ അംശം ഹരികൃഷ്ണന്റെ കുറിപ്പിലുണ്ട്. വിധിക്ക് ശേഷമുള്ള കാര്യങ്ങളും ഹരികൃഷ്ണൻ പ്രവചിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഫേസ്ബുക്ക് പോസ്റ്റിന്റെ രൂപം

എല്ലാവരും വിധി പ്രവചിക്കുന്ന തിരക്കിൽ ആയതിനാൽ ഞാനും വിധി പ്രവചിക്കുന്നു..

1, വിധി ഏഴംഗ ഭരണ ഘടന ബഞ്ചിന് വിടുന്നു.

2,നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല.

വിധി പുനഃപരിശോധനക്ക് വിട്ടതിനാൽ പഴയ വിധി അസ്ഥിരപ്പെട്ടു എന്നും അതിനാൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ പറ്റില്ല എന്നും സംഘികളും സംഘിത്തലകളും.

സ്ത്രീ പ്രവേശനം തടഞ്ഞിട്ടില്ലെന്നും അതിനാൽ നട്ടെല്ലിന് ഉറപ്പുണ്ടെങ്കിൽ പിണറായി സ്ത്രീകളെ കയറ്റണം എന്നും ഉത്തമർ..

എന്തായാലും പിണറായിക്ക് പണി തന്നെ..