play-sharp-fill
കുട്ടികളെ കൊണ്ടു പോകുന്ന വണ്ടിയാണ്: ടയറുകൾ തേഞ്ഞു തീർന്നത്; ബ്രേക്കിട്ടാൽ വണ്ടി കണ്ടത്തിൽപോകും; പള്ളിക്കത്തോട് അരവിന്ദാ സ്‌കൂളിന്റെ ബസ് ഓടുന്നത് യാതൊരു സുരക്ഷയുമില്ലാതെ; ജില്ലയിലെ മിക്ക സ്‌കൂൾ ബസുകളുടെയും അവസ്ഥ ഇതു തന്നെ

കുട്ടികളെ കൊണ്ടു പോകുന്ന വണ്ടിയാണ്: ടയറുകൾ തേഞ്ഞു തീർന്നത്; ബ്രേക്കിട്ടാൽ വണ്ടി കണ്ടത്തിൽപോകും; പള്ളിക്കത്തോട് അരവിന്ദാ സ്‌കൂളിന്റെ ബസ് ഓടുന്നത് യാതൊരു സുരക്ഷയുമില്ലാതെ; ജില്ലയിലെ മിക്ക സ്‌കൂൾ ബസുകളുടെയും അവസ്ഥ ഇതു തന്നെ

സ്വന്തം ലേഖകൻ

കോട്ടയം: കുട്ടികളെ സ്‌കൂൾ ബസിൽ കയറ്റി അയക്കാൻ എത്തുമ്പോൾ ബസിന്റെ ടയറിൽ വെറുതെ ഒന്ന് നോക്കുക. കീറിപ്പറിഞ്ഞ് നൂല് തെളിഞ്ഞ ടയറുകൾ ആരെയും ഞെട്ടിക്കും. കഴിഞ്ഞ ദിവസം അരവിന്ദാ പബ്ലിക്ക് സ്‌കൂളിന്റെ ബസ് പിടികൂടിയ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ടയർ കീറി നൂല് തെളിഞ്ഞ് പുറത്തു വന്നത് കണ്ടെത്തിയത്. ടയർ പൊട്ടി വാഹനം ബ്രേക്ക് ഡൗൺ ആയതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ടയറിന്റെ നൂല് തെളിഞ്ഞ് പുറത്തു വന്നത് കണ്ടെത്തിയത്.

കൂരോപ്പട പൂത്തോട്ടപ്പടിയ്ക്കു സമീപത്തു വച്ചാണ് വൻ ശബ്ദത്തോടെ അരവിന്ദ പബ്ലിക്ക് സ്‌കൂൾ ബസിന്റെ ടയർ പൊട്ടിയത്. വൻ ശബ്ദത്തിൽ ബസിന്റെ ടയർ പൊട്ടിയത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ടയർ പൊട്ടി നൂല് പുറത്തു വന്നത് കണ്ടെതതിയത്. ഉടൻ തന്നെ ഇവർ ടയറിന്റെ ചിത്രം സഹിതം പകർത്തി മാധ്യമങ്ങൾക്കു നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ മിക്ക സ്‌കൂളുകളുടെയും വാഹനങ്ങളുടെ സ്ഥിതി ഇത് തന്നെയാണെന്ന് നേരത്തെ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. ആക്രിവിലയ്ക്കു ലഭിക്കുന്ന ഏറ്റവും പഴഞ്ചൻ വാഹനങ്ങളാണ് ജില്ലയിലെ മിക്ക സ്‌കൂളുകളും കുട്ടികളെ കൊണ്ടു വരുന്നതിനായി ഉപയോഗിക്കുന്നത്. കൃത്യമായി വാഹനങ്ങൾക്ക് അറ്റകുറ്റപണിയും നടത്താറില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

കുട്ടികളിൽ നിന്നും പതിനായിരങ്ങൾ ഫീസായി വാങ്ങുന്ന പല സ്‌കൂളുകളും കുട്ടികളുടെ യാത്രയ്ക്കു മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്ന് വ്യക്തമാകുന്നതാണ് ഇപ്പോൾ പുറത്തു വന്ന വിവരങ്ങൾ. ഈ സ്‌കൂളുകൾക്കെതിരെ പരിശോധന നടത്തി നടപടി എടുക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഇപ്പോൾ ഉയർത്തുന്നത്.