പൂത്തതും പഴകിയതുമായത് എന്തും വിൽക്കാം: മാനുഫാക്ചറിങ് ഡേറ്റും ബാച്ച് നമ്പരുമില്ല; ചിങ്ങവനത്തെ ഫൈൻ ബേക്കറിയിൽ വിറ്റത് ബാച്ച് നമ്പരും മാനുഫാക്ചറിങ് ഡേറ്റുമില്ലാത്ത ബ്രഡ്

പൂത്തതും പഴകിയതുമായത് എന്തും വിൽക്കാം: മാനുഫാക്ചറിങ് ഡേറ്റും ബാച്ച് നമ്പരുമില്ല; ചിങ്ങവനത്തെ ഫൈൻ ബേക്കറിയിൽ വിറ്റത് ബാച്ച് നമ്പരും മാനുഫാക്ചറിങ് ഡേറ്റുമില്ലാത്ത ബ്രഡ്

സ്വന്തം ലേഖകൻ
ചിങ്ങവനം: പഴകിയതും പൂത്തതുമായ എന്തും വിൽക്കാൻ കടതുറന്നു വച്ച് ചിങ്ങവനത്തെ ഫൈൻ ബേക്കറി അധികൃതർ.
ഫൈൻ ബൈക്കറിയുടെ തന്നെ ബോർമ്മയിൽ നിർമ്മിച്ച ബ്രഡിന്റെ പാക്കറ്റിലാണ് മാനുഫാക്ചറിങ് ഡേറ്റും ബ്രാൻഡ് കോഡും ബാച്ച് നമ്പരും ഒന്നുമില്ലാത്തത്.
പൂത്തതും പഴകിയതുമായ ഏതു സാധനവും ഇത്തരത്തിൽ വിൽക്കാൻ സാധിക്കുമെന്ന ആരോപണമാണ് ഇതോടെ ഉയർന്നിരിക്കുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് ചിങ്ങവനത്തെ ഫൈൻ ബേക്കറിയിൽ നിന്നും വാങ്ങിയ ബ്രഡിലാണ് ഇത്തരത്തിൽ യാതൊരുവിധ അടിസ്ഥാന വിവരങ്ങളും ഇല്ലാത്ത പാക്കറ്റ് കണ്ടെത്തിയത്.
മാർക്കറ്റിൽ വിൽപ്പനയ്ക്ക് എത്തിക്കുന്ന ഏതു സാധനങ്ങത്തിലും മാനുഫാക്ചറിംങ് ഡേറ്റും, ബാച്ച് നമ്പരും, എംആർപിയും എക്‌സ്പയറി ഡേറ്റും ചേർക്കണമെന്നാണ് ചട്ടം.
എന്നാൽ, ഇതൊന്നുമില്ലാതെയാണ് ചിങ്ങവനത്തെ ഫൈൻ ബൈക്കറി സാധനങ്ങൾ നിർമ്മിച്ചു വിതരണം ചെയ്യുന്നത്.
കോട്ടയം സ്വദേശിയായ യുവാവ് ചങ്ങനാശേരിയിൽ നിന്നു മടങ്ങി വരുന്നതിനിടെയാണ് ബുധനാഴ്ച ഉച്ചയോടെ ഇവിടെ കയറി ബ്രഡ് വാങ്ങിയത്. ഈ ബ്രഡിൽ യാതൊരു വിധത്തിലുള്ള വിവരങ്ങളും രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്നാണ് ഇവർ പരാതിയുമായി തേർഡ് ഐ ന്യൂസ് ലൈവിനെ ബന്ധപ്പെട്ടത്.
ഭക്ഷണസാധനത്തിന്റെ പഴക്കം തീരുമാനിക്കാൻ വേണ്ടിയാണ് ബാച്ച് നമ്പരും, മാനുഫാക്ചറിങ് ഡേറ്റും അടക്കം പാക്കറ്റിൽ രേഖപ്പെടുത്താൻ നിർദേശിക്കുന്നത്.
ഇതൊന്നുമില്ലാതെ സാധനങ്ങൾ വിൽക്കുന്നത് ഗുരുതരമായ ക്രിമിനൽകുറ്റമാണ്. ഈ സാഹചര്യത്തിൽ ബേക്കറിയ്‌ക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു പരാതി നൽകാൻ ഒരുങ്ങുകയാണ് സാധനം വാങ്ങിയ യുവാവ്. സംഭവം അറിഞ്ഞ് നഗരസഭ അധികൃതരും നടപടിയുമായി  രംഗത്ത് എത്തിയിട്ടുണ്ട്.