പണത്തിന് വേണ്ടി പ്രായപൂർത്തിയാകാത്ത പെൺമക്കളെ കാമുകന് കാഴ്ച വെച്ചു ; അമ്മ അറസ്റ്റിൽ

പണത്തിന് വേണ്ടി പ്രായപൂർത്തിയാകാത്ത പെൺമക്കളെ കാമുകന് കാഴ്ച വെച്ചു ; അമ്മ അറസ്റ്റിൽ

 

സ്വന്തം ലേഖകൻ

മഞ്ചേരി: പണത്തിന് വേണ്ടി പ്രായപൂർത്തിയാകാത്ത സ്വന്തം പെൺമക്കളെ കാമുകന് കാഴ്ച വെച്ച അമ്മ അറസ്റ്റിൽ. ഇന്നലെ തിരൂർ ഡി.വൈ.എസ്.പി ഓഫീസിൽ കീഴടങ്ങിയ 34കാരിയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി പുത്തരിക്കൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയെ ആണ് സെപ്ഷ്യൽ കോടതി റിമാന്റ് ചെയ്തത്.

പട്ടിക വർഗ്ഗത്തിലെ കുറിച്യ വിഭാഗത്തിൽപ്പെട്ട 15, 13 വയസ്സുള്ള പെൺകുട്ടികളാണ് കേസിൽ പരാതിക്കാർ. പരാതിയെ തുടർന്ന് ഈ കുട്ടികളെ മലപ്പുറം സ്‌നേഹിത ഷോർട്ട് ഹോമിലേക്ക് മാറ്റുകയായിരുന്നു. കണ്ണൂർ വളപട്ടണത്തിലെ വാടക ക്വാർട്ടേഴ്‌സിൽ വെച്ചും മാതാവിന്റെ കാമുകനായ ഒന്നാം പ്രതിക്ക് കുട്ടികളെ പണത്തിനായി കാഴ്ച വെച്ചതായും പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടികളെ മാതൃ സഹോദരനും കൂട്ടുകാരും പീഡിപ്പിച്ചതായി മറ്റൊരു കേസും പരപ്പനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസിൽ കീഴടങ്ങിയ യുവതിയെ തിരൂർ ഡി.വൈ.എസ്.പി കെ സുരേഷ്ബാബു അറസ്റ്റ് ചെയ്ത് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയിൽ ഹാജരാക്കുകയായിരുന്നു.