video
play-sharp-fill

വിനോദ നികുതി പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിക്ഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്ത് സിനിമാ ബന്ദ്

വിനോദ നികുതി പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിക്ഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്ത് സിനിമാ ബന്ദ്

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിനിമാ ടിക്കറ്റിൻ മേലുള്ള വിനോദ നികുതി പിൻവലിക്കില്ലെന്ന് സർക്കാർ തീരുമാന്തതിൽ പ്രതിക്ഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ സംഘടനകൾ ബന്ദ് നടത്തും.
സിനിമാ ടിക്കറ്റിൻ മേലുള്ള വിനോദ നികുതി പിൻവലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നികുതി ഇളവ് നൽകാനാവില്ല. അഞ്ച് ശതമാനം നികുതിക്കുമേൽ ജി എസ് ടി ഏർപ്പെടുത്താനുള്ള തീരുമാനം ജിഎസ്ടി കൗൺസിൽ അംഗീകരിച്ചിരുന്നുവെന്നും, ആകെ നികുതി 18 ശതമാനത്തിനു മുകളിൽ പോകില്ലെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു

സെപ്റ്റംബർ ഒന്ന് മുതൽ സിനിമാ ടിക്കറ്റുകളിൽ വിനോദ നികുതി കൂടി ഉൾപ്പെടുത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് ഹൈക്കോടതി നേരെത്തെ സ്റ്റേ ചെയ്തിരുന്നു.
വിനോദ നികുതി ചുമത്താനുള്ള അധികാരം സർക്കാരിനല്ല മറിച്ച് തദ്ദേശ സ്ഥാപനങ്ങൾക്കാണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവിന് താത്കാലിക സ്‌റ്റേ നൽകിയത്. 100 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾക്ക് അഞ്ച് ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 8.5 ശതമാനവും വിനോദ നികുതി ചുമത്താനായിരുന്നു തീരുമാനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :