video
play-sharp-fill

ചിറ്റൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് വിദ്യാർത്ഥികളടക്കം 34 പേർക്ക് പരിക്ക്

ചിറ്റൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് വിദ്യാർത്ഥികളടക്കം 34 പേർക്ക് പരിക്ക്

Spread the love

 

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ 34 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കല്യാണ പേട്ടയിൽ നിന്നും പാലക്കാട് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. കോരിയാർ ചള്ളയിൽ വെച്ചാണ് അപകടം.

ഫയർ ഫോഴ്സും പോലീസും സമീപവാസികളും ചേർന്നാണ് ബസിനകത്ത് അകപ്പെട്ടവരെ പുറത്തെടുത്തത്. നിയന്ത്രണം വിട്ട ബസ് റോഡിനു വലതു വശത്തെ വൈദ്യുതി പോസ്റ്റിലിടിച്ചശേഷമാണ് മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇവരിൽ ആരുടെയും നില ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. 12 പേരെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ ചിറ്റൂരിലെ വിവിധ ആശുപത്രികളിലായും എത്തിച്ചു.

Tags :