മമ്മൂട്ടി മുഖ്യമന്ത്രിയാകുന്നു: വണ്ണിന്റെആദ്യ കിടിലൻ പോസ്റ്റർ പുറത്ത്
സിനിമാ ഡെസ്‌ക്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അനുഗ്രഹം വാങ്ങി മുഖ്യമന്ത്രിയാകാൻ തയ്യാറെടുപ്പുകൾ നടത്തി മെഗാതാരം മമ്മൂട്ടി.
കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന ‘വൺ’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജ് വഴി പോസ്റ്റർ പുറത്തുവിട്ടത്. ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിറകൊടിഞ്ഞ കിനാവുകൾ ഒരുക്കിയ സന്തോഷ് വിശ്വനാഥാണ്.
കടയ്ക്കൽ ചന്ദ്രനെന്നാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. കഴിഞ്ഞ വർഷം യാത്ര എന്ന ചിത്രത്തിൽ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വേഷമിട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോജു ജോർജ്, മുരളി ഗോപി, സുദേവ് നായർ, ഗായത്രി അരുൺ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടൻ കൃഷ്ണ കുമാറിന്റെ മകളായ ഇഷാനി കൃഷ്ണയും ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ഇച്ചായിസ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആർ. വൈദി സോമസുന്ദരമാണ്, സംഗീതം ഗോപി സുന്ദർ.
ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ കഴിഞ്ഞ ദിവസം മമ്മൂട്ടിയെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച.