കൃത്യമായ വിലാസമില്ല: ഇന്ത്യയിലെ പത്ത് അക്കൗണ്ട് അടക്കം കോടികളുടെ നിക്ഷേപം സർക്കാരിനു നൽകി സ്വിസ് ബാങ്ക്; വിലാസം കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിച്ച് ബാങ്ക്
സ്വന്തം ലേഖകൻ
സൂറിച്ച്: ബാങ്ക് അക്കൗണ്ടിൽ കോടികൾ കള്ളപ്പണമായി നിക്ഷേപിച്ച ശേഷം ഇത് തിരിച്ചെടുക്കാതെ മുങ്ങി നടന്ന വമ്പൻമാരുടെ കോടികൾ കണ്ടുകെട്ടാനൊരുങ്ങി സ്വിസ് ബാങ്ക്. ഇന്ത്യക്കാരുടേത് അടക്കമുള്ള കോടികളാണ സ്വിസ് ബാങ്ക് അധികൃതർ സർക്കാരിനു കൈമാറുന്നത്. ഇതോടെ വമ്പൻതുകയാണ് സർക്കാരിന്റെ സ്വന്തമായി ഇതോടെ മാറുക. കോടികളുടെ നിക്ഷേപത്തിന്റെ ഉടമയെ തേടി സ്വിസ് ബാങ്ക് അധികൃതർ വിവിധ രാജ്യങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കൃത്യമായ വിലാസം ലഭിക്കാതെ വന്നതോടെയാണ് ഇപ്പോൾ ഇവർ പണം മുതൽക്കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്.
അവകാശികളില്ലാത്ത അക്കൗണ്ടിലെ തുക വൈകാതെ സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാറിലേക്ക് മുതല്‍കൂട്ടും. ദീര്‍ഘകാലമായി ഇടപാടു നടക്കാത്ത അക്കൗണ്ടുകള്‍ക്ക് അവകാശികളുണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് 2015ല്‍ സ്വിസ് സര്‍ക്കാറിെന്റ പൊതു അറിയിപ്പുണ്ടായിരുന്നു. മതിയായ തെളിവ് ഹാജരാക്കണമെന്ന് ഇതില്‍ പ്രത്യേകം പറഞ്ഞിരുന്നു. ഇടപാടു നടക്കാത്ത പത്തോളം അക്കൗണ്ടുകള്‍ ഇന്ത്യക്കാരുടേതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ പല അക്കൗണ്ടുകളും ബ്രിട്ടീഷ് ഭരണകാലത്തുള്ളവയാണ്. സര്‍ക്കാര്‍ അറിയിപ്പ് വന്ന് നാലുവര്‍ഷമായിട്ടും ഒരു അക്കൗണ്ടിനുപോലും ശരിയായ അവകാശികള്‍ എത്തിയിട്ടില്ല. അവകാശികള്‍ക്കായുള്ള കാത്തിരിപ്പിെന്റ കാലപരിധി അടുത്ത മാസം തീരും. ചില അക്കൗണ്ടുകളില്‍ അവകാശമുന്നയിക്കാനുള്ള കാലം അടുത്ത വര്‍ഷം അവസാനംവരെയുണ്ട്.
2015ല്‍ സ്വിസ് അധികൃതര്‍ 2,600ഓളം അക്കൗണ്ടുകള്‍ക്കാണ് അവകാശികളെ തിരഞ്ഞത്. 80 ലോക്കറുകള്‍ക്കും അവകാശികളെ തേടിയിരുന്നു. അക്കൗണ്ടില്‍ 300 കോടിയിലേറെ തുകയുടെ നിക്ഷേപമാണുള്ളത്. ഇടപാടു നടക്കാത്ത അക്കൗണ്ടുകളുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണ്.
നിലവിലുള്ള പട്ടികയനുസരിച്ച് ഇത്തരത്തില്‍ 3,500 അക്കൗണ്ടുകളുണ്ട്. കള്ളപ്പണക്കാരുടെ നിക്ഷേപ കേന്ദ്രമാണ് സ്വിസ് ബാങ്കുകള്‍ എന്ന നിലയിലാണ് പലപ്പോഴും ഇന്ത്യയില്‍ ഈ പേര് ഉയര്‍ന്നുവന്നത്. സ്വാതന്ത്ര്യ പൂര്‍വ കാലത്തെ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളും ഇവിടെ പണം നിക്ഷേപിച്ചതായി സംശയമുണ്ട്. സ്വിസ് നിയമപ്രകാരം, 60 വര്‍ഷമായി നിക്ഷേപകര്‍ക്ക് ബാങ്കുമായി ബന്ധമില്ലെങ്കില്‍, ആ അക്കൗണ്ടിന്റെ അവകാശികളെ തേടി വിവരങ്ങള്‍ പരസ്യപ്പെടുത്താം. ചുരുങ്ങിയത് 500 സ്വിസ് ഫ്രാങ്ക് ഉള്ള അക്കൗണ്ടുകളാണ് ഇത്തരത്തില്‍ പരസ്യമാക്കുക. ഒരു സ്വിസ് ഫ്രാങ്കിന് ഇപ്പോഴത്തെ മൂല്യം ഏതാണ്ട് 72 രൂപയാണ്.