
റിജോഷ് വധം: ആത്മഹത്യയ്ക്ക് ശ്രമിച്ച റിജോഷിന്റെ ഭാര്യ ലിജിയുടെയും കാമുകൻ വസിമിന്റെയും നില ഗുരുതരം
ഇടുക്കി: രാജകുമാരി ശാന്തൻപാറ റിജോഷ് കൊലക്കേസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതികളായ വസിമിന്റെയും റിജോഷിന്റെ ഭാര്യ ലിജിയും നില അതീവഗുരുതരം. ഇരുവരെയും പന്‍വേല്‍ ആശുപത്രിയില്‍ നിന്നും വാസി ജെ.ജെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ്. ഇരുവരും ചേര്‍ന്ന് വിഷം കൊടുത്ത് കൊലപ്പെടുത്തിയ രണ്ടുവയസ്സുകാരി ജുവാനിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് മുംബൈയില്‍ നടക്കും.
ഇന്നലെയാണ് പന്‍വേലിലെ ലോഡ്ജില്‍ ജൊവാനയെ മരിച്ച നിലയിലും ഇവരെ വിഷം കഴിച്ച് അവശ നിലയിലും കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ ലിജിയുടെ രണ്ടര വയസുള്ള മകളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കേരളത്തില്‍ നിന്നെത്തുന്ന ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെയാണു റിജോഷിന്റെ മൃതദേഹം രാജകുമാരി ഫാം ഹൗസിനു സമീപം കുഴിച്ചു മൂടിയ നിലയില്‍ കണ്ടത്. സംഭവശേഷം ഇവര്‍ ഒളിവിലായിരുന്നു. ഇളയ മകള്‍ ജൊവാനയുമൊത്താണു ലിജി വസീമിനൊപ്പം പോയത്. കേസില്‍ വസീമാണ് ഒന്നാം പ്രതി. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനു വസീമിന്റെ സഹോദരന്‍ ഫഹാദ് (25) നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ചതിനാല്‍ ഇരുവര്‍ക്കുമെതിരേ മുംബൈ പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കും. കൂടാതെ ഇടുക്കിയില്‍ നിന്നുള്ള പ്രത്യേക പൊലീസ് സംഘവും മുംബൈയിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
