video
play-sharp-fill
കല്യാണത്തിന് നൂറു പവനിൽ കുടുതൽ സ്വർണമുണ്ടോ..? ആദായ നികുതി വകുപ്പ് നിങ്ങളെ തേടിയെത്തും; ഓഡിറ്റോറിയങ്ങളിൽ കയറിയിറങ്ങി രഹസ്യ നിരീക്ഷണം നടത്തി ആദായ നികുതി വകുപ്പ്

കല്യാണത്തിന് നൂറു പവനിൽ കുടുതൽ സ്വർണമുണ്ടോ..? ആദായ നികുതി വകുപ്പ് നിങ്ങളെ തേടിയെത്തും; ഓഡിറ്റോറിയങ്ങളിൽ കയറിയിറങ്ങി രഹസ്യ നിരീക്ഷണം നടത്തി ആദായ നികുതി വകുപ്പ്

സ്വന്തം ലേഖകൻ
ന്യൂഡൽഹി: നൂറു പവനും അതിനു മുകളിലും സ്വർണവും സ്ത്രീധനവും നൽകി മക്കളുടെ വിവാഹം ആർഭാടമായി നടത്തുന്ന ആഡംബര പ്രേമികൾ സൂക്ഷിക്കുക. നിങ്ങളെ തേടി ആദായ നികുതി വകുപ്പ് വീട്ടിലെത്താം.
ഓഡിറ്റോറിയങ്ങളിൽ കയറിയിറങ്ങി വിവാഹത്തിന്റെ കണക്കുകൾ ശേഖരിക്കുകയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ. ഇനി ആഡംബര കല്യാണം നടത്തുന്നവരെല്ലാം കൃത്യമായി നിരീക്ഷണത്തിൽ ഉണ്ടാകുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
50,000 രൂപയ്ക്ക് മുകളിൽ വാടക ഈടാക്കുന്ന ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹങ്ങളുടെ വിശദ വിവരങ്ങളാണ് വകുപ്പ് ശേഖരിക്കുന്നത്. വധൂവരൻമാരെ കുറിച്ചുള്ള വിവരങ്ങളോടൊപ്പം,പങ്കെടുത്തവരുടെ എണ്ണം, കാറ്ററിംഗ് സ്ഥാപനത്തെ കുറിച്ചുള്ള വിശദവിവരമടക്കമുള്ളവ ആരായുന്നുണ്ട്.
കൂടുതൽ കാറ്ററിംഗ് സ്ഥാപനങ്ങളും ഇപ്പോൾ നികുതി വലയ്ക്ക് പുറത്താണ്.
നിലവിൽ വിവാഹിതയായ സ്ത്രീയ്ക്ക് കൈയ്യിൽ വയ്ക്കാവുന്ന( ഉപയോഗിക്കാവുന്ന) പരമാവധി സ്വർണം 62.5 പവൻ മാത്രമാണ്. എന്നാൽ ഈ നിയമം കാറ്റിൽപ്പറത്തിയാണ് കേരളത്തിൽ വിവാഹങ്ങൾ നടക്കുന്നത്. ഒപ്പം വിവാഹധൂർത്തും.
ഇതാണ് ആദായനികുതി വകുപ്പ് കണക്കെടുപ്പ് നടത്തുന്നത്
സംസ്ഥാനത്ത് മാത്രം കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം 1400 കല്യാണങ്ങളിൽ നൂറു മുതൽ 500 പവൻ വരെ സ്വർണം നൽകിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ കല്യാണങ്ങളുടെ എല്ലാം പട്ടിക ആദായ നികുതി വകുപ്പ് ശേഖരിച്ചിട്ടുമുണ്ട്.
ഈ സാഹചര്യത്തിൽ ആഡംബര കല്യാണങ്ങൾ സംബന്ധിച്ചു മുൻകാല പ്രാബല്യത്തോടെ ഒരു നിയമം വന്നാൽ ഇപ്പോൾ കല്യാണം നടത്തിയവരെല്ലാം കുടുങ്ങും.