video
play-sharp-fill

യുഎപിഎ അറസ്റ്റ് : കേസിൽ ഇടപെടേണ്ടെന്ന് തീരുമാനം ;  അലനെയും താഹയേയും കൈയൊഴിഞ്ഞു സിപിഎം

യുഎപിഎ അറസ്റ്റ് : കേസിൽ ഇടപെടേണ്ടെന്ന് തീരുമാനം ; അലനെയും താഹയേയും കൈയൊഴിഞ്ഞു സിപിഎം

Spread the love
സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുഎപിഎ കേസിൽ അറസ്റ്റിലായ അലനും താഹയ്ക്കും വേണ്ടി സിപിഎം ഇടപെടേണ്ടെന്ന് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. യുഎപിഎ സമിതി ഇക്കാര്യത്തിൽ തീരുമാനം എടുക്കട്ടേയെന്ന് സിപിഎം തീരുമാനിച്ചു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കൾ അറസ്റ്റിലാകുകയും യുഎപിഎ ചുമത്തുകയും ചെയ്ത സാഹചര്യം വളരെ ഗുരുതരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റി തന്നെ ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനാലാണ് രാഷ്ട്രീയമായ ഇടപെടൽ വേണ്ടെന്ന് തീരുമാനിച്ചത്.

അതേസമയം പിടിയിലായ രണ്ട് പേർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി നൽകിയിരിക്കുന്ന റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലനും താഹക്കും എതിരായ പാർട്ടി നടപടി ഉടൻ വേണ്ടെന്ന തീരുമാനവും പാർട്ടി എടുത്തിട്ടുണ്ട്.നിയമ നടപടികൾ അതിന്റെ വഴിക്ക് പോകട്ടെയെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. യുഎപിഎ സമിതി എടുക്കുന്ന നിലപാടിന് അപ്പുറം മറ്റ് ഇടപെടൽ വേണ്ടെന്നാണ് പാർട്ടിയോഗം വിലയിരുത്തിയത്.

Tags :