സ്‌കൂൾ കായികമേളയിൽ വീണ്ടും ഹാമർ അപകടം ; ഹാമർ സ്ട്രിങ്ങ് പൊട്ടി വീണ് വിദ്യാർത്ഥിക്ക് പരിക്ക്

Spread the love

 

കോഴിക്കോട് : ഹാമർ വീണ് പരിക്കേറ്റ അഫീലിന്റെ മരണത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് തന്നെ വീണ്ടുമൊരു ഹാമർ അപകടം. കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കായിക മേളക്കിടെയാണ് അപകടമുണ്ടായത്. ഹാമർ എറിയാനുള്ള ശ്രമത്തിനിടെ സ്ട്രിങ് പൊട്ടി ഹാമർ വീഴുകയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥി ടി.ടി മുഹമ്മദ് നിഷാദിന്റെ ഇടത് കയ്യിലെ വിരൽ ഒടിഞ്ഞു.

ഹാമറിന്റെ സ്ട്രിങ് പൊട്ടിയതോടെ വിദ്യാർത്ഥി കാലുതെറ്റി വീഴുകയായിരുന്നു. സബ് ജില്ലയിൽ അഞ്ച് കിലോയാണ് എറിഞ്ഞത്. റവന്യു ജില്ലയിൽ ഏഴര കിലോയാണ് തന്നത്. അതിന്റെ ഭാരം അധികമായി സ്്ട്രിങ്ങ് പൊട്ടി തെറിച്ചു വീഴുകയായിരുന്നു എന്ന് പരിക്കേറ്റ വിദ്യാർത്ഥി പറഞ്ഞു.

അത്‌ലറ്റിക് മീറ്റിനിടെ ഹാമർ വീണ് തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥി അഫീൽ ജോൺസൺ മരിച്ചതിന്റെ ഓർമ്മ മറയുന്നതിന് മുന്നേയാണ് പുതിയ അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ മുൻസിപ്പൽ സ്‌റ്റേഡിയത്തിൽ ഹാമർ ത്രോ മത്സരങ്ങൾ നടക്കുന്നതിന് ഇടയിലായിരുന്നു അപകടം. ജാവലിൻ മത്സരത്തിന്റെ വോളന്റിയറായിരുന്നു അഫീൽ. ജാവലിൻ എടുക്കാനായി ഗ്രൗണ്ടിലേക്ക് പോകവെ മൂന്ന് കിലോ തൂക്കമുള്ള ഹാമർ തലയിൽ വന്ന് വീഴുകയായിരുന്ന