play-sharp-fill
ജയിലിൽ പോയി കേസുപിടുത്തം : ബി. എ ആളൂരിന്റെ സന്നദ് റദ്ദാക്കണം ; ബാർ കൗൺസിൽ

ജയിലിൽ പോയി കേസുപിടുത്തം : ബി. എ ആളൂരിന്റെ സന്നദ് റദ്ദാക്കണം ; ബാർ കൗൺസിൽ

 

കൊച്ചി: ജയിലിൽ പോയി കേസുപിടുത്തം നടത്തിയ ബി. എ ആളൂരിന്റെ സന്നദ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ രംഗത്ത് വന്നു. ബാർ കൗൺസിലിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് ആളൂർ പ്രവർത്തിക്കുന്നത് എന്നാരോപിച്ചാണ് ബാർ കൗൺസിൽ രംഗത്തെത്തിയിരിക്കുന്നത്. ജയിലിൽ പോയി കേസ് പിടിക്കുന്നതുൾപ്പെടെ ആളൂരിനെതിരെ നിരവധി പരാതികൾ ബാർ കൗൺസിലിന് ലഭിച്ചിട്ടുണ്ട്.

കൂടത്തായി കേസിൽ അടക്കം ആളൂർ ബാർ കൗൺസിൽ ചട്ടങ്ങൾ ലംഘിച്ചു. ആളൂരിനെതിരായുള്ള പരാതികൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയേയും കേരളാ ബാർ കൗൺസിൽ നിയോഗിച്ചിട്ടുണ്ട്. ആളൂരിനെതിരെ നടപടി ആവശ്യപ്പെട്ട് മുംബൈ ബാർ കൗൺസിലിനെ സമീപിക്കുമെന്ന് കേരളാ ബാർ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി.

ഏറെ ശ്രദ്ധ നേടിയ നിരവധി കേസുകളിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് ആളൂർ. സൗമ്യ കൊലക്കേസിലും ജിഷാ കൊലക്കേസിലും പ്രതികൾക്കായി കോടതിയിൽ ഹാജരായത് ആളൂരായിരുന്നു. കൂടാതെ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയ്ക്ക് വേണ്ടിയും ആളൂർ ഹാജരായിരുന്നു. എന്നാൽ കൂടാത്തായി കേസിൽ, തന്റെ അഭിഭാഷകനായി ഗോവിന്ദച്ചാമിക്കായി വാദിച്ച ബി.എ ആളൂർ വേണ്ടെന്ന് പ്രതി ജോളി പറഞ്ഞിരുന്നു. താമരശ്ശേരി ഒന്നാം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനെത്തിയപ്പോഴായിരുന്നു ജോളിയുടെ പ്രതികരണം. സൗജന്യ നിയമസഹായമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്തിൽ ജോളി ഒപ്പിട്ടതെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനും പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group