
താനൂർ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകം : രണ്ട് പേർ കൂടി അറസ്റ്റിൽ
സ്വന്തം ലേഖകൻ
മലപ്പുറം: താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. അഞ്ചുടി സ്വദേശികളായ അഫ്സൽ എപി, മുഹമ്മദ് ഷെരീദ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിലെ ഒമ്പത് പ്രതികളും പൊലീസിന്റെ പിടിയിലായി.
കഴിഞ്ഞ ദിവസം സംഘത്തിലുൾപ്പെട്ട നാല് പേരെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ലീഗുകാരുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിപിഎം പ്രാദേശിക നേതാവ് ഷംസുവിനെ ആകമിച്ചതിന് പ്രതികാരമായാണ് ഇസ്ഹാക്കിനെ ആക്രമിച്ചതെന്നാണ് നേരത്തെ പിടിയിലായവർ വെളിപ്പെടുത്തിയത്.പ്രതികൾ കൊലയ്ക്കുപയോഗിച്ചമൂന്നുവാളുകളും കഴിഞ്ഞ ദിവസംകണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒക്ടോബർ 25ന് രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവർത്തകനുമായ ഇസ്ഹാഖിനെ നാലംഗ സംഘം വെട്ടിക്കൊന്നത്. ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ചാണ് സംഭവം. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇസ്ഹാഖിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.