സ്വകാര്യബസ് സൂചനാ പണിമുടക്ക് നവംബർ 20ന്
കോട്ടയം: വിവിധ ആവശ്യങ്ങൾ മുന്നോട്ട് വച്ച് കോട്ടയം ജില്ലയിൽ നവംബർ ഇരുപതിന് സർവീസുകൾ നിർത്തി വച്ച് പണിമുടക്ക് നടത്തുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ഇതിന് മുന്നോടിയായി ബുധനാഴ്ച കളക്ടറേറ്റിലേക്കും തുടർന്ന് 13ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണയും നടത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുന്നേട്ട് വച്ച ആവശ്യങ്ങൾക്ക് അധികൃതരുടെ ഭാഗത്ത് നിന്നും പരിഹാരമുണ്ടായില്ലെങ്കിൽ 21ന് യോഗം ചേർന്ന് ഭാവിപരിപാടികൾ തീരുമാനിക്കുമെന്നും പറഞ്ഞു.
ഇന്ധനവിലവർധനവ്, ചേസിസ് ഇൻഷുറൻസ്, പ്രീമിയം, സ്‌പെയർപാർട്‌സ്, ജീവനക്കാരുടെ വേതനം, ടയർ ലൂബ്രിക്കന്റ്‌സ് എന്നിവയുടെ അമിത വിലവർധനവ് മൂലം സ്വകാര്യ ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിയൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ വർഷം ബസ് ചാർജ് വർദ്ധിപ്പിക്കുമ്പോൾ ഡീസൽ ലിറ്ററിന് 64 രൂപ ആയിരുന്നു. എന്നാൽ ഇന്ന് ഡീസലിന് 71 രൂപയായിട്ടുണ്ട്. സംസ്ഥാനത്ത് 34,000ലധികം ഉണ്ടായിരുന്ന സ്വകാര്യബസുകൾ 12500 ആയി കുറഞ്ഞിട്ടുണ്ട്. ഇതിനുപുറമേ സ്വകാര്യബസുകൾ സർവീസ് നടത്തിയിരുന്ന മിക്ക മേഖലകളിലൂം കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇതും സ്വകാര്യബസുകളുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
വാർത്താസമ്മേളത്തിൽകോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴസ് അസ്സോസിയേൻ ജില്ല പ്രസിഡന്റ് ടി.ജെ.ജോസഫ്, ജനറൽ സെക്രട്ടറി കെ.എസ്. സുരേഷ്, ട്രഷറർ ടി.യു. ജോൺ, വൈസ്പ്രസിഡന്റുമാരായ അലക്‌സ്, അശോക് കോര എബ്രഹാം, ജോയിന്റ് സെക്രട്ടറി ജോണി ആന്റണി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.കെ. ജയരാജ്, സെൻട്രൽ കമ്മിറ്റി അംഗം പി.വി. ചാക്കോ എന്നിവർ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group