video
play-sharp-fill
കേരളത്തിലെ പുരുഷന്മാരിൽ വന്ധ്യത വർദ്ധിക്കുന്നു ; കാരണം അന്തരീക്ഷ മലിനീകരണവും അമിത ജോലി സമ്മർദ്ദവും

കേരളത്തിലെ പുരുഷന്മാരിൽ വന്ധ്യത വർദ്ധിക്കുന്നു ; കാരണം അന്തരീക്ഷ മലിനീകരണവും അമിത ജോലി സമ്മർദ്ദവും

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ പുരുഷന്മാരിൽ വന്ധ്യതയേറുന്നുവെന്ന് പ്രമുഖ വന്ധ്യതാചികിത്സകൻ ഡോ. കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ജോലി സമ്മർദ്ദം മുതൽ അന്തരീക്ഷ മലിനീകരണം വരെ പുരുഷന്മാരിലെ വന്ധ്യതയ്ക്ക് കാരണമായി ചൂണ്ടികാണിക്കുന്നു. ആധുനിക കാലത്തു പോലും പുരുഷന്മാരിലെ വന്ധ്യത അപമാനമാണെന്ന് കരുതി ചർച്ച ചെയ്യുന്നതിന് സമൂഹം വിലക്ക് കൽപ്പിച്ചിരിക്കുകയാണ്. മുമ്പ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇരുവരും ചേർന്നുണ്ടാകുന്ന വന്ധ്യതയുടെ അളവ് 30 ശതമാനം വച്ചായിരുന്നെങ്കിൽ ഇപ്പോൾ 1പത്തിൽ ഏഴ് കേസുകളിലും പുരുഷന്മാരിലാണ് പ്രശ്‌നം കണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വന്ധ്യതയെക്കുറിച്ച് ആരും ചിന്തിക്കാതിരുന്ന കാലത്താണ് കുട്ടികളില്ലാത്തവർക്ക് എന്തുകൊണ്ട് കുട്ടികളാകുന്നില്ല എന്നതിനെ കുറിച്ച് കൂടുതൽ പഠിക്കാനും ചികിത്സ നൽകാനും ഡോ. കൃഷ്ണൻകുട്ടി തീരുമാനിച്ചതും രംഗത്ത് വന്നതും. അതിനായി കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തുമായി നിരവധിയിടങ്ങളിൽ അദ്ദേഹം ജോലി ചെയ്തു. കിട്ടാവുന്ന അറിവുകളെല്ലാം നേടി. മൂന്ന് തലമുറയ്‌ക്കെങ്കിലും തന്റെ അറിവിനാൽ മക്കളെന്ന സന്തോഷം നൽകാനായതിന്റെ സംതൃപ്തി അദ്ദേഹം മറിച്ചുവയ്ക്കുന്നില്ല.

ജീവിതശൈലി കൊണ്ട് വന്ധ്യതയുള്ള രോഗികളുടെ എണ്ണം കൂടുന്നുണ്ട്. എന്നാൽ രോഗത്തെ കുറിച്ച് ആളുകൾക്ക് അറിയാമെന്നതും ചികിത്സ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകാൻ കാരണമാകുന്നുണ്ട്. അതേസമയം, ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തതും കുട്ടികളുണ്ടാകുന്നതിന് തടസമാകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്ധ്യതയിലേക്ക് നയിക്കുന്ന കാരണങ്ങൾ

പൊണ്ണത്തടി

ജോലി, മാനസിക സമ്മർദ്ദം

മദ്യപാനം, പുകവലി

ജങ്ക് ഫുഡ്

ചൂടിനോട് കൂടുതൽ സമ്പർക്കത്തിൽ വരുന്ന ജോലി

കൂടുതൽ ബൈക്ക് യാത്ര

പെയിന്റ്, കീടനാശിനികളുമായുള്ള നിരന്തര സമ്പർക്കം

അന്തരീക്ഷ മലിനീകരണം

സ്ത്രീകളിലെ മറ്റുകാരണങ്ങൾ

വൈകിയുള്ള വിവാഹം

പോളിസിസ്റ്റിക് ഓവറി രോഗം (പി.സി.ഒ.ഡി)

ട്യൂബിലുള്ള പ്രശ്‌നങ്ങൾ

എൻഡോമെട്രിയോസിസ്

വന്ധ്യതയ്ക്കുള്ള ചികിത്സകൾ

ഐ.യു.ഐ ഇൻട്രായൂട്ടറൈൻ ഇൻസെർമിനേഷൻ ബീജം കഴുകി സ്ത്രീയുടെ ഗർഭാശയത്തിൽ നിക്ഷേപിക്കുന്നത്

ഐ.വി.എഫ് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അണ്ഡവും ബീജവും പുറത്തെടുത്ത് സംയോജിപ്പിച്ച് ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നത്

ഇക്‌സി (പുരുഷ വന്ധ്യതയ്ക്കുള്ള ചികിത്സ) ഒരൊറ്റ ബീജത്തെ അണ്ഡത്തിൽ നേരിട്ട് കുത്തിവച്ച് ഭ്രൂണമാക്കിയതിന് ശേഷം ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നത്

Tags :