video
play-sharp-fill
രുചിയും മണവും ഗുണവും ഒറ്റക്കടയിൽ: ഇത് കോട്ടയത്തിന്റെ പ്രിയപ്പെട്ട ഉപ്പേരിക്കട..!

രുചിയും മണവും ഗുണവും ഒറ്റക്കടയിൽ: ഇത് കോട്ടയത്തിന്റെ പ്രിയപ്പെട്ട ഉപ്പേരിക്കട..!

സ്വന്തം ലേഖകൻ

കഞ്ഞിക്കുഴി: കോട്ടയത്തിന്റെ കെ.കെ റോഡിനു ചക്കിലാട്ടിയ എണ്ണയിലെ ശുദ്ധതയുടെ നറുമണം നൽകി, രുചിയുടെ നാടൻ വറകളിലൂടെ വിശ്വാസതയുടെ കച്ചവടം നേടി ‘KOKOSNOD’ എന്ന സ്ഥാപനം. യുവസംരഭകർക്ക് മാതൃകയാക്കാൻ കഴിയുന്ന
ക്വാളിറ്റി പ്രോഡക്റ്റ് = ക്വാളിറ്റി കച്ചവടം എന്ന ഫോർമുലയുടെ വാണിജ്യതന്ത്രം വിജയിപ്പിച്ചു മറ്റുള്ളവർക്ക് പ്രചോദനമായി വീണ്ടും കോട്ടയത്തിൽ ഒരു സംരംഭം.

കഞ്ഞിക്കുഴിയിൽ ബാർബിക്യു ഹോട്ടൽ കഴിഞ്ഞ് സ്കൈ ലൈൻ ഫ്ലാറ്റിന്റെ എതിർ വശത്ത് പ്രവർത്തിക്കുന്ന  കോക്കോസ്നോട് ആണ് രുചിയിലും ഗുണത്തിലും മണത്തിലും ഒരു പോലെ കൊതിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്ലതിനെ സ്വീകരിക്കാൻ വിമുഖത ഇല്ലാത്ത കോട്ടയം സംസ്‌ക്കാരത്തിന്റെ വാണിജ്യസാധ്യത മനസിലാക്കാൻ ഈ യുവസംരംഭകർക്കു കഴിഞ്ഞു എന്നതാണ് ഇതിലെ വാണിജ്യതന്ത്രം. ലൈവ് വെളിച്ചെണ്ണയും,ആ വെളിച്ചെണ്ണയിലെ ലൈവ് നാടൻകായ ചിപ്‌സും, വറകളും ഇപ്പോൾ കോട്ടയം കെ.കെ റോഡിലെ യാത്രക്കാർക്ക് നറുമണം മാത്രമല്ല, രുചിമണവും ആയി മാറിയിരിക്കുന്നു.

കച്ചവടത്തിനു ‘പച്ചകപടം’ എന്ന ഒളി നിർവചനം സത്യമായിക്കൊണ്ടിരിക്കുന്ന ഈ വാണിജ്യകാലഘട്ടത്തിൽ ലൈവ് എന്ന ആശയം നാടൻ ചക്കിലെ എണ്ണയിലും, വറകളിലും കൊണ്ടു വന്നതാണ് അവരെ കഞ്ഞിക്കുഴി പോലെ ഒരു പ്രബുദ്ധ ജനങ്ങളുടെ ഇടയിൽ വിശ്യാസത നേടാൻ സഹായിച്ചത്. കൂടാതെ മാറുന്ന ടെക്‌നോളജി അനുസരിച്ച് മാറാനും, കച്ചവടസാധ്യതകളെ പഠിച്ചു മാറ്റങ്ങൾ കൊണ്ടുവരാനും എല്ലാവരും തയാറാകേണം എന്നതും അവരുടെ ‘ഫ്രീ ഡെലിവറി’ കോട്ടയത്ത് എവിടെയും എന്നതും കിലോമീറ്റർ നിരക്കിൽ ഡെലിവറി ചാർജ് മേടിക്കുന്ന പുതുസംഭരംഭകർ മനസിലാക്കേണ്ടതുണ്ട്.

ഇത്തരം പുതുസംരംഭങ്ങളും, യുവവാണിജ്യകരും വീണ്ടും ശുദ്ധതയുടെ ബിസിനസ് ആശയങ്ങളുമായി വരേണ്ടത് സാമൂഹിക-ആരോഗ്യനിലനിൽപ്പിനു അതാവശ്യം തന്നെയാണ്. എണ്ണയിൽ വ്യാജൻമാരുടെ പരമ്പരകളും, മായത്തിന്റെ 100വഴികളും, വിലക്കുറവിന്റെ ലോക്കൽ മാർക്കറ്റും നിലനിൽക്കെ ഇങ്ങനെ കണ്മുന്നിൽ പ്രൊഡക്ഷൻ ചെയ്തു കൊടുത്തു അതിനെ ടെസ്റ്റ് ചെയ്യാനുള്ള യൂസർ മാനുവലും കൊടുത്തു വിടുന്ന വിശ്വാസതയുടെ ബ്രാൻഡ് ആയിരിക്കുന്നു അവർ. അങ്ങനൊരു പുതു രീതി ബ്രാൻഡ്ഷോറൂം കടകൾ മാത്രം ഉള്ള, ഭാരിച്ച മാസവാടകയും, നികുതിയും കഞ്ഞിക്കുഴിയിൽ ആരംഭിക്കാൻ അവർ കാണിച്ച ധൈര്യത്തിന് ആരോഗ്യകേരളത്തിന്റെ നാനാമേഖലകളിൽ നിന്നും പ്രോത്സാഹനം ലഭിക്കുന്നു എന്നതിനു തെളിവാണ് അവരുടെ കച്ചവടവളർച്ച.
നല്ലത് നൽകിയാൽ, നല്ല വിലയ്ക്ക് വാങ്ങാൻ ഞങ്ങൾ കൂടെയുണ്ട്, നന്മയുടെയും ശുദ്ധതയുടെയും നിലനിൽപ്പ് സാമൂഹിക പ്രതിബത്തയാണ് എന്നതാണ് സമൂഹം തരുന്ന ഈ സന്ദേശം. ഇതു ഒരുപാടുപേർക്ക് കച്ചവടത്തെ ധൈര്യമായി സമീപിക്കാനും മായമില്ലാത്ത കച്ചവട ഫോർമുലയുമായി മുന്നിട്ടിറങ്ങാനും പ്രജോതനമാകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്.