video
play-sharp-fill

അയോധ്യയിൽ ശ്രീരാമന്റെ പേരിൽ മ്യൂസിയം ; 446 കോടിയുടെ പദ്ധതിയ്ക്ക് അനുമതി

അയോധ്യയിൽ ശ്രീരാമന്റെ പേരിൽ മ്യൂസിയം ; 446 കോടിയുടെ പദ്ധതിയ്ക്ക് അനുമതി

Spread the love

 

സ്വന്തം ലേഖിക

ലക്‌നോ: ഉത്തർപ്രദേശിലെ അയോധ്യയിൽ ശ്രീരാമന് മ്യൂസിയം ഒരുങ്ങുന്നു. ശ്രീരാമ മിത്ത് ആസ്പദമാക്കി ഡിജിറ്റൽ മ്യൂസിയം നിർമിക്കാൻ യുപി മന്ത്രിസഭ അനുമതി നൽകി. അയോധ്യയിലെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുന്നതിനു വേണ്ടിയാണ് മ്യൂസിയം നിർമിക്കുന്നതെന്ന് മന്ത്രി ശ്രീകാന്ത് ശർമ പറഞ്ഞു.

അയോധ്യയെ സൗന്ദര്യവൽക്കരിക്കുകയും ടൂറിസ്റ്റുകളെ ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെനടപ്പാക്കുന്ന പദ്ധതിക്ക് യുപി മന്ത്രിസഭാ യോഗം അനുമതി നൽകിയെന്നും ശ്രീരാമന്റെ ചരിത്രവുമായി ബന്ധപ്പെടുത്തിയുള്ള ഡിജിറ്റൽ മ്യൂസിയത്തിൽ ഭക്ഷണശാല, ശ്രീരാമന്റെ കൂറ്റൻ പ്രതിമ, ലാന്റ് സ്‌കേപ്പിങ് എന്നിവ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയോധ്യയിലെ സദർ തെഹ്സിൽ വില്ലേജിലെ മീർപൂർ വില്ലേജിൽ നിർമിക്കുന്ന പദ്ധതിക്ക് 61.3807 ഹെക്ടർ ഭൂമി വാങ്ങാൻ 446.46 കോടി രൂപയാണ് അനുവദിച്ചത്.