കൂടത്തിൽ ദുരൂഹമരണങ്ങൾ ; രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, നടപടി പോലീസ് നിർദ്ദേശത്തെ തുടർന്ന്
സ്വന്തം ലേഖിക
തിരുവനന്തപുരം: കരമന കൂടത്തിൽ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കാര്യസ്ഥൻ രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.പോലീസ് നിർദ്ദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരുടെ ആന്തരികായവങ്ങളുടെ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുപുറമെ ഉമാ മന്ദിരത്തിലെ അവകാശികളുടെ ഭൂമിയുടെ എല്ലാ രേഖകളും ആവശ്യപ്പെട്ട് പുതിയ അന്വേഷണ സംഘം റവന്യൂ രജിസ്‌ട്രേഷൻ വകുപ്പുകൾക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിൽ ജയമാധവന്റെ അസ്വാഭാവിക മരണത്തിലാണ് പോലീസ് ആദ്യ അന്വേഷണം നടത്തുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണകാരണം വ്യക്തമാവണമെങ്കിൽ ആന്തരിവങ്ങളുടെ പരിശോധനാഫലം കൂടിവരണമെന്നായിരുന്നു പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. മെഡിക്കൽ കോളെജ് ആശുപത്രിയിലെ പതോളജി ലാബിലാണ് ആന്തരിക അവയവങ്ങൾ പരിശോധിക്കാനായി നൽകിയിരിക്കുന്നത്. രണ്ടുവർഷം മുമ്ബ് നടന്ന സംഭവത്തിലെ പരിശോധന ഫലം ഇതേ വരെ കരമന പൊലീസ് വാങ്ങിയിരുന്നില്ല.
ദുരൂഹ മരണങ്ങൾ അന്വേഷിക്കുന്ന പുതിയ സംഘം ഇന്നലെ പത്തോളജി ലാബിൽ ഡോക്ടറെമാരെ സമീപിച്ചിരുന്നു. ഇന്ന് പരിശോധന ഫലം കൈമാറാമെന്നാണ് ഡോക്ടർമാർ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. പരിശോധന ഫലത്തിൽ അസ്വാഭാവികതയുണ്ടെങ്കിൽ ഉമമമന്ദിരത്തിൽ തെളിവെടുപ്പ് നടത്തും. വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ജയമാധവൻ നായരെ കാര്യസ്ഥനായ രവീന്ദ്രൻ നായർ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് മൊഴി.
മരിച്ചനിലയിലാണ് ജയമാധവനെ ആശുപത്രിയിലെത്തിച്ചത്. അയൽവാസികളെ പോലും അറിയിക്കാതെ രവീന്ദ്രൻ നായർ രഹസ്യമായി ജയമാധവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് നാട്ടുകാരുടെ ആരോപണം