വാളയാറിലെ പെൺകുട്ടികളുടെ മരണം: പുനരന്വേഷണം നടത്തണം; കേസ് സിബിഐ ഏറ്റെടുക്കണം: എ.കെ ശ്രീകുമാർ
സ്വന്തം ലേഖകൻ
കോട്ടയം: വാളയാറിൽ പെൺകുട്ടികളെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയും, കേസിൽ നിന്നും രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ രക്ഷപെടുകയും ചെയ്ത പ്രതികൾക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് പൊതുപ്രവർത്തകൻ എ.കെ ശ്രീകുമാർ ആവശ്യപ്പെട്ടു.
രണ്ടു പെൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കേസിൽ നിന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപെടുന്നത് കേരളത്തിന് അപമാനമാണ്. വിദ്യാഭ്യാസത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന കേരളമെന്ന സംസ്ഥാനത്തിന് ഈ സംഭവങ്ങൾ ഏറെ അപമാനകരമാണ്. ഇത്തരത്തിൽ കേരളത്തിലെ പെൺകുട്ടികളുടെ സുരക്ഷിതത്വത്തിന് പോലും ഭീഷണിയകുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കൻ കേസിലെ പ്രതികൾക്കും, കേസ് ഒതുക്കാൻ പ്രയത്നിച്ചവർക്കും എതിരെ അന്വേഷണം നടത്തണം. ഇവരെ എത്രയും വേഗം നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിൽ പ്രതികൾക്കായി ഹാജരായ അഭിഭാഷകൻ തന്നെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷനായത് എന്ന് രാഷ്ട്രീയക്കാരും ക്രിമിനലുകളും തമ്മിലുള്ള അവിശുദ്ധ സഖ്യത്തിന്റെ തെളിവാണ് എന്നും അദ്ദേഹം ആരോപിച്ചു.