മലരിക്കലിലെ ആമ്പൽപ്പൂ പറിക്കാമോ..? പ്രകൃതി സ്‌നേഹികൾ കൃഷിയ്ക്കു മുൻപ് ആമ്പൽ നശിപ്പിക്കാൻ രാസവളം അടിക്കാമോ..? ആമ്പലുകൾ വാടും മുൻപേ മലരിക്കലിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ ചർച്ച
സ്വന്തം ലേഖകൻ
കോട്ടയം: കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കോട്ടയം ജില്ല ചർച്ച ചെയ്യുന്നത് മുഴുവൻ മലരിക്കലിനെക്കുറിച്ചാണ്.
മലരിക്കലിലെ ആമ്പലും, ഈ ആമ്പൽ വിരിഞ്ഞു നിൽക്കുകയും, ഇവിടേയ്ക്കുള്ള വഴിയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴി്ഞ്ഞു. ഇതിനിടെയാണ് ആമ്പൽപൂക്കളുമായി യുവാക്കളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ കയ്യടക്കിയിരിക്കുന്നത്.
എന്നാൽ, ഇപ്പോൾ മറ്റൊരു വിവാദമാണ് പൊട്ടിവിടർന്നിരിക്കുന്നത്. ആമ്പൽ പറിച്ചു കൊണ്ടു പോകുന്നവരെ എതിർക്കുന്നവരും, പ്രകൃതിസ്‌നേഹികളായ മറ്റൊരു വിഭാഗവും ഇതിനെ രണ്ടിനെയും എതിർക്കുന്ന ആമ്പൽ ഫോട്ടോപ്രേമികളായ യുവാക്കളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്നത്.
എല്ലാവരുടെയും വിഷയം മലരിക്കലും ആമ്പലും മാത്രമാണ് എന്നത് മാത്രമാണ് രസകരം.
മലരിക്കലിലെ പൂക്കൾ പറിക്കാമോ എന്നതായിരുന്നു സോഷ്യൽ മീഡിയയിലെ ആദ്യ ചർച്ച. പൂക്കൾ പറിക്കുന്നവർ പ്രകൃതിയെ നശിപ്പിക്കുകയാണെന്നും, പ്രകൃതി ഭംഗി തന്നെയാണ് ഇവർ ഇല്ലാതാക്കുന്നതെന്നുമായിരുന്നു ആമ്പൽപൂക്കളുടെ ഭംഗിയെ ആസ്വദിക്കാൻ മാത്രമെത്തുന്ന പ്രകൃതി സ്‌നേഹികളുടെ വാദം.
എന്നാൽ, ഈ വാദം മുഖവിലയ്‌ക്കെടുക്കാതെ ആമ്പൽ സ്‌നേഹികളായ യുവാക്കൾ കൂട്ടത്തോടെ എത്തി ആമ്പലുകൾ പറിച്ചെടുക്കുകയും, ഒപ്പം നിന്നു ഫോട്ടോ എടുക്കുകയും ചെയ്തു. ഇതോടെ ആമ്പൽപ്പൂ പ്രേമികൾ പ്രകൃതിയെ നശിപ്പിക്കുന്നേ എന്ന നിലവിളിയുമായി രംഗത്ത് എത്തി.
ആമ്പലുകൾ പറിച്ചെടുത്തവർ ഇവ വഴിയിൽ ഉപേക്ഷിച്ചത് ഏറെ വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഇത് കൂടാതെ പലരും ആമ്പലിന്റെ കിഴങ്ങുകൾ കൂട്ടത്തോടെ പറിച്ചെടുത്തുകൊണ്ടു പോകുകയും ചെയ്തു.
ഇതും വിവാദത്തിന് വഴി വെച്ചു. മലരിക്കൽ ടൂറിസം വികസനത്തിന്റെ ഭാഗമായി ആരംഭിച്ച ഫെയ്‌സ്ബുക്ക് പേജിൽ ഇത് ചർച്ചയാകുകയും ചെയ്തിട്ടുണ്ട്.
ഇതൊന്നും വകവയ്ക്കാതെ സന്ദർശകർ കൂട്ടത്തോടെ എത്തി ആമ്പൽപ്പൂക്കൾ പറിച്ചെടുക്കുകയായിരുന്നു. എന്നാൽ, ഇപ്പോഴുണ്ടായിരിക്കുന്ന പുതിയ വിവാദമാണ് ഏറെ രസകരം. കൃഷിയ്ക്കു മുന്നോടിയായി പാടശേഖരത്തിലെ ആമ്പൽപൂക്കൾ നശിപ്പിക്കുന്ന പതിവുണ്ടായിരുന്നു.
ഇത്തരത്തിൽ ആമ്പൽപ്പൂക്കൽ നശിപ്പിക്കുന്നത് മരുന്നടിച്ചാണെന്ന വിവാദമാണ് ഉയരുന്നത്.
എന്നാൽ, കൃഷിയ്ക്കു മുന്നോടിയായി ആമ്പൽപ്പൂക്കൽ നശിപ്പിച്ചേ പറ്റൂ എന്നതാണ് യാഥാർത്ഥ്യം. മുൻ വർഷങ്ങളിൽ ഇത് മരുന്നടിച്ചാണ് നശിപ്പിച്ചിരുന്നത്.
എന്നാൽ, ഇത്തവണ സന്ദർശകർ എത്തി ആമ്പൽപ്പൂക്കൾ പറിച്ചെടുത്തതിനാൽ ഇക്കുറി ഇത് നശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായില്ല. ഈ സാഹചര്യത്തിൽ ആമ്പൽപ്പൂക്കൾ പറിച്ചെടുക്കുക തന്നെ വേണമെന്ന നിലപാടിലായിരുന്നു പദ്ധതിയുടെ നടത്തിപ്പുകാരായ മീനച്ചിലാർ – കൊടൂരാർ – മീനന്തറയാർ പുനർസംയോജന പദ്ധതി അംഗങ്ങൾ.
അടുത്ത തവണ ആദ്യഘട്ടത്തിൽ ആമ്പൽപറിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനും രണ്ടാം ഘട്ടത്തിൽ ആമ്പൽ പറിക്കാൻ അനുവാദം നൽകാനുമാണ് നീക്കം നടക്കുന്നത്.
Third Eye News Live
0