video
play-sharp-fill

മോട്ടോർ വാഹന നിയമലംഘകർക്ക് ഇനി ആശ്വസിക്കാം ; ഗതാഗത നിയമലംഘന പിഴത്തുക കുറയ്ക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി

മോട്ടോർ വാഹന നിയമലംഘകർക്ക് ഇനി ആശ്വസിക്കാം ; ഗതാഗത നിയമലംഘന പിഴത്തുക കുറയ്ക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുറയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മോട്ടോർ വാഹന പിഴത്തുക സംബന്ധിച്ച് നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി.

ഇതോടെ സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാത്തതിന് 500 രൂപയായി പിഴ. നേരത്തെ പുതിയ നിയമപ്രകാരം പിഴ 1000 രൂപയായിരുന്നു. അമിത വേഗത്തിൽ സഞ്ചരിച്ചാൽ ആദ്യ നിയമലംഘനത്തിന് 1500 രൂപയും ആവർത്തിച്ചാൽ 3000 രൂപയുമാണ് പിഴ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിൽ അമിതഭാരം കയറ്റലുള്ള പിഴ 20000 രൂപയിൽ നിന്ന് പതിനായിരമാക്കി കുറച്ചു.സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാൻ കഴിയുന്ന ഗതാഗത നിയമ ലംഘനങ്ങളിലെ പിഴത്തുക കുറയ്ക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. അതേസമയം, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഓടിക്കുന്നതിനിടെയുള്ള ഫോൺ ഉപയോഗം തുടങ്ങിയ കുറ്റങ്ങൾക്ക് പിഴ കുറയ്ക്കാൻ തീരുമാനിച്ചിട്ടില്ല.