video
play-sharp-fill

ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസെടുത്ത ശേഷം ഭീഷണി കോളുകൾ വരുന്നു ; വനിതാ കമ്മിഷൻ അദ്ധ്യക്ഷ

ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസെടുത്ത ശേഷം ഭീഷണി കോളുകൾ വരുന്നു ; വനിതാ കമ്മിഷൻ അദ്ധ്യക്ഷ

Spread the love

 

സ്വന്തം ലേഖിക

കൽപ്പറ്റ: യുവതിയെ അപമാനിച്ച സംഭവത്തിൽ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തതിന് ശേഷം തനിക്കെതിരെ സ്ഥിരമായി ഭീഷണികോളുകൾ വരുന്നതായി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ.

ഫോൺ വിളിക്കുന്നവർ വളരെ മോശമായാണ് സംസാരിക്കുന്നതെന്നും ഒരു പ്രത്യേക മതത്തിനെതിരെയാണ് തന്റെ നിലപാടെന്ന രീതിയിലാണ് സംസാരം. ഇപ്പോൾ വിദേശത്തു നിന്നുള്ള ഫോൺ കോളുകൾ എടുക്കാറില്ല. എന്നാൽ പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും ജോസഫൈൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹിക മാധ്യമങ്ങളിൽ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് സന്നദ്ധപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരേ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഫിറോസ് കുന്നംപറമ്പിലിനെതിരേ എത്രയുംവേഗം പോലിസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.