കനത്ത മഴ ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
സ്വന്തം ലേഖകൻ
കോട്ടയം: കനത്ത മഴയെ തുടർന്ന് സംസ്ഥനത്തെ വിവിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ജില്ലാ കളകടർമാർ അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം ജില്ലയിലെ പ്രഫഷണൽ കോളേജ് ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
കനത്ത മഴയെ തുടരുമെന്നമുന്നറിയിപ്പിനെ തുടർന്ന് എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവക്കും അവധി ബാധകമാണ്. തൃശൂർ, പത്തനംതിട്ട ജില്ലകളിൽ ഉച്ചക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അംഗൻവാടികൾ എന്നിവ ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ക്ലാസുകൾ ഉച്ചയ്ക്ക് 2.30 ന് അവസാനിപ്പിക്കേണ്ടതാണെന്ന് കലക്ടർ പി ബി നൂഹ് അറിയിച്ചു. തന്മൂലം അധ്യയന സമയം നഷ്ടമാകാതെയിരിക്കുന്നതിനായി അധ്യയന സമയം അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരികൾ പുനഃക്രമീകരിക്കേണ്ടതാണെന്നും കലക്ടർ അറിയിച്ചു. എന്നാൽ യൂണിവേഴ്സിറ്റി/ബോർഡ് പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും.
തുലാവർഷത്തോടനുബന്ധിച്ച് ശക്തമായ മഴ പ്രവചിക്കപ്പെടുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ അംഗനവാടികൾക്കും സി ബി എസ്.ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുൾപ്പെടെ എല്ലാ വിഭാഗം സ്കൂളുകൾക്കും തിങ്കളാഴ്ച ഉച്ചക്ക് ശേഷം അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. ഇതുമൂലം നഷ്ടപ്പെടുന്ന അധ്യയന മണിക്കൂറുകൾ തുടർന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണെന്നും കലക്ടർ അറിയിച്ചു.