play-sharp-fill
ജാതി പറഞ്ഞ് വോട്ട് പിടുത്തം ; എൻഎസ്എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ

ജാതി പറഞ്ഞ് വോട്ട് പിടുത്തം ; എൻഎസ്എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ

സ്വന്തം ലേഖിക

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിൽ ജാതി പറഞ്ഞുള്ള വോട്ട് പിടുത്തത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കു വേണ്ടി എൻ.എസ്.എസ് പരസ്യ പിന്തുണയുമായി എത്തിയത് ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴയിൽ കോടിയേരിയുടെ പ്രതികരണം.

ജാതി സംഘടനകൾ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിരീക്ഷണം ശരിയാണ്. തെരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് വോട്ട് പിടിക്കുകയാണ്. വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടക്കുന്നത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാതി സംഘടനകൾ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്നും എൻ.എസ്.എസ് പരസ്യമായി വോട്ട് ചോദിച്ചതിൽ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നു.

വട്ടിയൂർക്കാവിൽ എസ്.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലാണ് യു.ഡി.എഫിന് വേണ്ടി പരസ്യമായ പ്രചാരണം നടത്തുന്നത്. കരയോഗങ്ങളുടെയും വനിതാ സമാജങ്ങളുടെയും നേതൃത്വത്തിൽ പ്രചാരണം നടത്തിവരികയാണെന്ന് എൻ.എസ്.എസ് നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.