
ഫ്‌ളാറ്റ് മുതലാളിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റ് ഫ്‌ളാറ്റുടമകളും ഒളിവിൽ ; പിന്തുടർന്ന് ക്രൈംബ്രാഞ്ച്.
സ്വന്തം ലേഖിക
കൊച്ചി: ആദ്യ അറസ്റ്റിന് പിന്നാലെ മരടിലെ മറ്റ് രണ്ട് ഫ്‌ളാറ്റുകളുടെ നിർമ്മാതാക്കൾ ഒളിവിൽ. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ ക്രൈംബ്രാഞ്ചിന്റെ പിടിയിലാകാതിരിക്കാനാണ് ശ്രമമെന്നാണ് സൂചന. ഹോളിഫെയ്ത്ത് നിർമ്മാണക്കമ്പനി എംഡി സാനി ഫ്രാൻസിസ്, മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി.ഇ ജോസഫ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും, വഞ്ചനാക്കുറ്റവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇന്ന് ഹാജരാക്കും. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മേധാവി തന്നെ പറഞ്ഞതോടെ കമ്പനി ഉടമകൾ പ്രതിസന്ധിയിലാണ്.
Third Eye News Live
0
Tags :