‘അപ്പം ചുട്ടെടുക്കുന്ന പോലെയാണ് ബിജെപി സർക്കാർ ബില്ലുകൾ പാസാക്കിയത് ; ഇടതുപക്ഷത്തിന് മാത്രമേ ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രവർത്തിക്കാൻ കഴിയൂ’ : മുഖ്യമന്ത്രി
സ്വന്തം ലേഖിക
കോന്നി: കേന്ദ്രസർക്കാരിനെതിരെയും കോൺഗ്രസിനെതിരെയും കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യവത്കരണത്തിലൂടെയും വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെയും പൊതുമേഖലാസ്ഥാപനങ്ങൾ തകർക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവത്കരണത്തെ അംഗീകരിക്കുകയും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് മൻമോഹൻസിങ് സർക്കാർ ചെയ്തത്. അത് തന്നെയാണ് കേന്ദ്രസർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപ്പം ചുട്ടെടുക്കുന്ന പോലെയാണ് ബിജെപി സർക്കാർ ബില്ലുകൾ പാസാക്കിയത്. കോൺഗ്രസ് അതിന് കൂട്ടുനിൽക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു. ബില്ലുകൾ പാസാക്കുന്നത് അനുകൂലിക്കുകയോ മൗനം പാലിക്കുകയോ ആണ് കോൺഗ്രസ് ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജനവിരുദ്ധമായ കാര്യങ്ങൾ എതിർക്കാൻ കോൺഗ്രസിന് കഴിയില്ല. കാരണം അതവരുടെ നയമാണ്. ഇടതുപക്ഷത്തിന് മാത്രമേ ബിജെപിയുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ പ്രവർത്തിക്കാൻ കഴിയൂ എന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.