video
play-sharp-fill

ഇനി ഇന്റർനെറ്റ് ലോകം ; ഇന്ത്യയിൽ 5 ജി എത്തുന്നു

ഇനി ഇന്റർനെറ്റ് ലോകം ; ഇന്ത്യയിൽ 5 ജി എത്തുന്നു

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: ഇന്റർനെറ്റ് ലോകത്ത് പറപറക്കാൻ ഇന്ത്യയിലേക്ക് 5ജിയെത്തുന്നു. ഈ വർഷമോ അല്ലെങ്കിൽ അടുത്ത വർഷം ആരംഭത്തിലോ ഇന്ത്യയിൽ 5ജി സ്പെക്ട്രത്തിന്റെ ലേലം നടക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കമ്യൂണിക്കേഷൻ പോളിസി ഇതിനോടകം തന്നെ തയ്യാറായിക്കഴിഞ്ഞുവെന്നും കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു.

ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ലേലം നടക്കും. തികച്ചും സുതാര്യമായ രീതിയിലാകും 5ജി ലേല നടപടികൾ നടപ്പാക്കുകയെന്നും രവി ശങ്കർ പ്രസാദ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

MHz എയർ വേവുകളാണ് സർക്കാർ ലേലത്തിന് വയ്ക്കുന്നത്. 5.86 ലക്ഷം കോടി രൂപയാണ് എയർ വേവുകളുടെ ആകെ ബേസ് നിരക്ക്. 1MHz 5ജി എയർവേവിന് 492 കോടി രൂപയാണ് ടെലികോം മന്ത്രാലയത്തിന്റെ ബേസ് നിരക്ക്. വിൽപ്പനയ്ക്കായി മിനിമം 20 MHz ഉളള ബ്ലോക്കുകളായാണ് സ്പെക്ട്രം ലഭിക്കുക.