video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
Homeflashബാഡ്മിന്റൺ മുൻ കേരള ക്യാപ്റ്റൻ ജോയൽ കുത്തേറ്റു മരിച്ചു ; സുഹൃത്ത് അറസ്റ്റിൽ

ബാഡ്മിന്റൺ മുൻ കേരള ക്യാപ്റ്റൻ ജോയൽ കുത്തേറ്റു മരിച്ചു ; സുഹൃത്ത് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

അങ്കമാലി: ഷട്ടിൽ ബാഡ്മിന്റൺ മുൻ കേരള ക്യാപ്റ്റനായ പെരുമ്പാവൂർ ആയത്തുപടി ചുള്ളിയിൽ ജോസിൻറെ മകൻ ജോയൽ (22) കുത്തേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ടു ജോയലിൻറെ സുഹൃത്തും ഇടുക്കി കുളമാവ് തെക്കേക്കളത്തിങ്കൽ ഗബ്രിയേലിൻറെ മകനുമായ ഷാജു (52) വിനെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. ചമ്പന്നൂരിൽ ഷാജു വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: അങ്കമാലിയിൽ കെഎസ്ഇബി വൈദ്യുത പോസ്റ്റ് ഉണ്ടാക്കുന്ന സ്ഥാപനത്തിലെ താൽകാലിക ജീവനക്കാരനാണ് ജോയലും ഷാജുവും. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ജോലിസബന്ധമായ വിഷയത്തെത്തുടർന്നു കുറച്ചുനാളായി പിണക്കത്തിലായിരുന്നു. ഞായറാഴ്ച വൈകിട്ട് അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിനു പിന്നിലെ കടമുറിയിൽ വച്ചു ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇരുവരും പിരിഞ്ഞെങ്കിലും രാത്രി ഒൻപതോടെ ജോയൽ ബൈക്കിൽ ഷാജുവിൻറെ വാടക വീട്ടിലെത്തി. അവിടെവച്ചു വീണ്ടും വാക്കുതർക്കമുണ്ടാകുകയും കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. നെഞ്ചിലും പുറത്തും കുത്തേറ്റ ജോയൽ വീട്ടുമുറ്റത്തുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപിച്ചു.

ഷാജുവിനെ ഇന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.സംഭവം നടക്കുമ്പോൾ ഷാജുവിൻറെ ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ജോയലിൻറെ അമ്മ: മിനി. സഹേദരങ്ങൾ: ജെയ്മിൻ, മരിയ. സംസ്‌കാരം ഇന്നു രാവിലെ 10ന് ആയത്തുപടി നിത്യസഹായ മാതാ പള്ളിയിൽ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments