വരന്റെ വീട്ടിലെത്തു മുൻപ് വധുവിന്റെ ഫോണിലേക്ക് വന്ന മെസ്സേജിനെ തുടർന്ന് കശപിശ ; വരന്റെ വീട്ടിൽ കയറാതെ വധു തിരിച്ച് പോയി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തളിപ്പറമ്പ്: വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ വധുവിന്റെ ഫോണിലേക്ക് വന്ന ഒരു സന്ദേശവുമായി ബന്ധപ്പെട്ട് വരനും വധുവും തമ്മിൽ കശപിശ. തുടർന്ന് വീട്ടിൽ കയറാതെ നവവധു തിരിച്ചുപോയി. വരന്റെ വീട്ടുപടിക്കൽ വരെ എത്തിയ വധുവാണ് വീട്ടിൽ കയറാതെ തിരിച്ച് പോയത്.

തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടാണ് സംഭവം. പ്രവാസിയായ വരൻ വിവാഹിതനാവാനാണ് നാട്ടിലെത്തിയത്. പയ്യന്നൂർ സ്വദേശിയായ വധു വിവാഹിതയായി വരനോടൊപ്പം കാഞ്ഞിരങ്ങാട്ടെ വീട്ടിലെത്തിയപ്പോഴാണ് വീട്ടിലേക്ക് കയറില്ലെന്ന് വാശി പിടിച്ചത്. ബന്ധുക്കളും നാട്ടുകാരും എത്ര ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്തതോടെ സംഭവം പൊലീസ് സ്റ്റേഷനിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.ഐ ഉൾപ്പെടെ പൊലീസുകാർ മണിക്കൂറുകളോളം ചർച്ച നടത്തിയിട്ടും നവവധു തന്റെ നിലപാടിൽ ഉറച്ചു നിന്നതോടെ വേറെ വഴിയില്ലാത്തതിനാൽ തിരികെ ബന്ധുക്കളോടൊപ്പം പയ്യന്നൂരിലേക്ക് തന്നെ മടക്കിയയക്കുകയായിരുന്നുവെന്ന് പറയുന്നു.