video
play-sharp-fill
ഒടുവിൽ ഓട്ടോക്കാർ മുട്ട് മടക്കി: കോട്ടയത്തും മീറ്ററിടും: കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷാ സമരം പിൻവലിച്ചു: സമരം അവസാനിപ്പിച്ചത് കളക്ടറുമായുള്ള ചർച്ചയിൽ; മീറ്ററിൽ കാണുന്ന കൂലിയുടെ അൻപത് ശതമാനം കൂടി യാത്രക്കാർ നൽകേണ്ടി വരും 

ഒടുവിൽ ഓട്ടോക്കാർ മുട്ട് മടക്കി: കോട്ടയത്തും മീറ്ററിടും: കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷാ സമരം പിൻവലിച്ചു: സമരം അവസാനിപ്പിച്ചത് കളക്ടറുമായുള്ള ചർച്ചയിൽ; മീറ്ററിൽ കാണുന്ന കൂലിയുടെ അൻപത് ശതമാനം കൂടി യാത്രക്കാർ നൽകേണ്ടി വരും 

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരത്തിൽ നാലു ദിവസമായി ഓട്ടോറിക്ഷാ തൊഴിലാളികൾ നടത്തിയ വന്നിരുന്ന സമരം അവസാനിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പത്തര മുതൽ ജില്ലാ കളക്ടറുടെ ചേംബറിൽ നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് സമരം പിൻവലിക്കുന്നതിന് ധാരണയായത്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് മറ്റു പല കളക്ടർമാരും ശ്രമിച്ചിട്ട് പരാജയപ്പെട്ട ഓട്ടോമീറ്റർ ഘടിപ്പിക്കാനുള്ള നിർണ്ണായക തീരുമാനമാണ്. നാലു ദിവസം സമരം നടത്തിയിട്ടും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ജില്ലാ കളക്ടർ പി.എസ് സുധീർ ബാബു നിന്നതോടെയാണ് ഓട്ടോ ഡ്രൈവർമാർ സമരം പിൻവലിക്കാടൻ തയ്യാറായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 25 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ഈ മിനിമം ചാർജ് ഒഴിവാക്കി മീറ്ററിൽ കാണുന്ന തുകയുടെ അൻപത് ശതമാനം കൂടി ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചർച്ചയിൽ ഇത് ധാരണയായെങ്കിലും സർക്കാരിന്റെ അംഗീകാരം ലഭിക്കുന്നതോടെ മാത്രമേ ജില്ലയിൽ നടപ്പാക്കാൻ സാധിക്കൂ.

റിട്ടേൺ സാധ്യത ഇല്ലാത്ത സ്ഥലങ്ങളിൽ മിനിമം ചാർജ് കഴിഞ്ഞുള്ള ബാക്കി തുകയുടെ പകുതിയും കൂടി ഈടാക്കാമെന്നും തീരുമാനമായിട്ടുണ്ട്. നഗരപരിധി നിശ്ചയിക്കുന്നതിന് സർക്കാരിന്റെ അനുമതി തേടുന്നതിനായി തീരുമാനിച്ചു. നഗരപരിധിയിൽ പെർമിറ്റില്ലാത്ത വാഹനങ്ങൾ യാത്രക്കാരെ കയറ്റുന്നതിനെതിരെ പരിശോധനയും നടത്താൻ തീരുമാനിച്ചു.  ഇത്തരത്തിൽ യാത്രക്കാരെ കയറ്റുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

ഐ എൻ ടി യു സി നേതാക്കളായ ഫിലിപ്പ് ജോസഫ് , എം.പി സന്തോഷ് കുമാർ , സി ഐ ടി യു നേതാക്കളായ പി.ജെ വർഗീസ് , സുനിൽ തോമസ് , സജി സന്തോഷ് , ബിഎം എസ് നേതാക്കളായ നളിനാക്ഷൻ നായർ, ജോഷി , തങ്കച്ചൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ജില്ലാ കളക്ടർ പി.കെ സുധീർ ബാബു , ജില്ലാ പൊലീസ് മേധാവി പി.എസ് സാബു , ആർ ടി ഒ വി.എം ചാക്കോ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.