പോലീസിന് തന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല ; എല്ലാ കേസിൽ നിന്നും ഞാൻ പുഷ്പം പോലെ ഊരും : ജോളി
സ്വന്തം ലേഖിക
കോഴിക്കോട് : പിഞ്ചു കുഞ്ഞിനെയടക്കം പൊന്നാമറ്റം കുടുംബത്തില്‍ നടത്തിയ കൊലപാതകങ്ങളിലൊന്നും ജോളിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്ന് തെളിയിക്കുന്നതാണ് ജോളിയുടെ അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തൽ.
ഒരാഴ്ചമുൻപ് ജോളി നടത്തിയ ഈ വെളിപ്പെടുത്തൽ ഉറ്റ ബന്ധുവാണു ക്രെംബ്രാഞ്ചിനെ അറിയിച്ചത്. അറസ്റ്റിനു തൊട്ടുമുൻപായിരുന്നു ജോളിയുടെ വെളിപ്പെടുത്തൽ. ആൽഫൈനെ കൊലപ്പെടുത്തിയത് വ്യക്തമായ മുന്നൊരുക്കത്തോടെയാണെന്നാണ് ബന്ധു ക്രൈംബ്രാഞ്ചിന് നൽകിയ വെളിപ്പെടുത്തലിൽ നിന്നും മനസിലാവുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാജുവിൻറെ മൂത്തമകൻറെ ആദ്യകുർബാന ദിവസമാണ് അതിഥിയായെത്തിയ ജോളി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുഞ്ഞിൻറെ വായിൽ സയനൈഡ് പുരട്ടി കൊലപ്പെടുത്തിയത്.
വിരലിൽതോണ്ടി വായിൽ വച്ചുകൊടുത്തതിനാൽ ഒന്നും തെളിവായി ലഭിക്കില്ലെന്നും പൊലീസിന് തന്നെ ഒരുചുക്കും ചെയ്യാൻ കഴിയില്ലെന്നും ജോളി ബന്ധുവിനോട് പറഞ്ഞിരുന്നു.