video
play-sharp-fill
കൂടത്തായ് കൊലക്കേസ് : ‘ പൊന്നാമറ്റം വീടിന് ദോഷമുണ്ട്, അതുകൊണ്ടാണ് കൂടുതൽ ആളുകൾ മരിക്കുന്നത് ‘ ജോളി അയൽവാസികളോട് പറഞ്ഞതിങ്ങനെ

കൂടത്തായ് കൊലക്കേസ് : ‘ പൊന്നാമറ്റം വീടിന് ദോഷമുണ്ട്, അതുകൊണ്ടാണ് കൂടുതൽ ആളുകൾ മരിക്കുന്നത് ‘ ജോളി അയൽവാസികളോട് പറഞ്ഞതിങ്ങനെ

 

സ്വന്തം ലേഖിക

കോഴിക്കോട് : പൊന്നാമറ്റം വീടിനു ദോഷമുണ്ടെന്നും അതിനാൽ കൂടുതൽ കുടുംബാംഗങ്ങൾ മരിക്കാൻ സാധ്യതയുണ്ടെന്നും ജോളി നാട്ടുകാർക്കിടയിൽ പറഞ്ഞിരുന്നതായി അയൽവാസികൾ. കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളിയെ തങ്ങളാരും സംശയിച്ചിരുന്നില്ലെന്നും അയൽവാസികൾ പറയുന്നു.

പൊന്നാമറ്റം വീടിനു ദോഷമുള്ളതുകൊണ്ട് കുടുംബത്തിലെ കൂടുതൽ പേർ മരിക്കുമെന്നു കട്ടപ്പനയിലുള്ള ജ്യോത്സ്യൻ പറഞ്ഞതായി ജോളി തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് അയൽവാസികൾ പറയുന്നു. കൊല്ലപ്പെടുന്നതിനു മുൻപ് ജോളിയുടെ ആദ്യ ഭർത്താവ് റോയിയും ഈ കഥ വിശ്വസിച്ചു. ദോഷം മാറ്റാനുള്ള പൂജകളും പരിഹാര ക്രിയകളും റോയി നടത്തിയിരുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. റോയിയുടെ ശരീരത്തിൽ നിന്ന് ഏലസ് കണ്ടെത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിക്കുന്നതിനു മുൻപ് റോയി പൂജകളും വഴിപാടുകളും നടത്തിയിരുന്നതായി റോയിയുടെ ബന്ധുക്കളും നേരത്തെ പറഞ്ഞിരുന്നു. കട്ടപ്പനയിലുള്ള ജ്യോത്സ്യനാണു റോയിക്ക് ഏലസ് നൽകിയത്. ജ്യോത്സ്യനെ പിടികൂടാൻ സാധിച്ചിട്ടില്ല.

അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി കല്ലറകൾ തുറന്നു പരിശോധിക്കുന്ന സമയത്ത് ജോളി അസ്വസ്ഥയായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. സാഹചര്യത്തെളിവുകൾ തനിക്കെതിരാണെന്നും കസ്റ്റഡയിലെടുക്കാൻ സാധ്യതയുണ്ടെന്നും കല്ലറ തുറന്ന ദിവസം ജോളി പറഞ്ഞതായി അയൽവാസികൾ വെളിപ്പെടുത്തി.

എൻഐടിയിലെ അധ്യാപികയാണെന്ന് എല്ലാവരോടും പറഞ്ഞിട്ടുള്ളതിനാൽ ആർക്കും ജോളിയിൽ സംശയം തോന്നിയില്ല. അധ്യാപികയായതിനാൽ എല്ലാവർക്കും ജോളിയോട് ബഹുമാനമായിരുന്നു. അതുകൊണ്ടാണു ജോളി പറഞ്ഞ കാര്യങ്ങളെല്ലാം വിശ്വസിച്ചിരുന്നതെന്നും അയൽവാസികൾ പറയുന്നു