play-sharp-fill
അംബാനി ചതിച്ചു ; റിലയൻസ് ജിയോ ഫ്രീ വോയ്‌സ് കോൾ സേവനം അവസാനിപ്പിക്കുന്നു

അംബാനി ചതിച്ചു ; റിലയൻസ് ജിയോ ഫ്രീ വോയ്‌സ് കോൾ സേവനം അവസാനിപ്പിക്കുന്നു

 

സ്വന്തം ലേഖിക

ന്യൂഡൽഹി : റിലയൻസ് ജിയോ ഫ്രീ വോയ്‌സ് കോൾ സേവനം അവസാനിപ്പിക്കുന്നു. ട്രായ് ഐ.യു.സി ചാർജിനുള്ള പുതിയ നിബന്ധന കർശനമാക്കിയതോടെ മറ്റു നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകൾക്ക് മിനിറ്റിന് 6 പൈസയാണ് ഇനി ഈടാക്കുന്നത്. എന്നാൽ സ്വന്തം നെറ്റ് വർക്ക വഴിയുള്ള വോയ്‌സ് കോളുകൾക്ക് പണം ഈടാക്കില്ല. ഉപയോക്താക്കൾ മറ്റ് ഓപ്പറേറ്റർമാരുടെ നെറ്റ് വർക്കിലേക്ക് വിളിക്കുന്ന ഫോൺ കോളുകൾക്ക് മിനിറ്റിന് 6 പൈസ ചാർജ് നിലനിൽക്കുമെന്ന് ജിയോ പ്രസ്താവനയിൽ പറഞ്ഞു. വോയ്‌സ് കോളുകൾക്ക് നഷ്ടപ്പെടുന്ന പണത്തിനു തുല്യ മൂല്യമുള്ള സൗജന്യ ഡേറ്റ ജിയോ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരമായി നൽകും.

ജിയോ നെറ്റ് വർക്കിലെ വോയ്‌സ് കോളുകൾ സൗജന്യമായതിനാൽ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് നൽകിയ 13,500 കോടി ഡോളർ കമ്പനി വഹിക്കേണ്ടി വന്നു. ട്രായ് നീക്കം മൂലം ഉണ്ടായ നഷ്ടം നികത്താൻ, ഒരു എതിരാളിയുടെ നെറ്റ്വർക്കിലേക്ക് ഓരോ കോളിനും ഉപഭോക്താക്കൾക്ക് മിനിറ്റിൽ 6 പൈസ ഈടാക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മറ്റ് ഓപ്പറേറ്റർമാരായ എയർടെൽ, വോഡഫോൺഐഡിയ എന്നിവയ്ക്ക് 13,500 കോടി രൂപ നെറ്റ് ഐയുസി ചാർജായി നൽകിയിട്ടുണ്ടെന്നും ജിയോ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിയോ ഉപഭോക്താവിന് 124 മിനിറ്റ് ഐയുസി കോൾ ചെയ്യാൻ 10 രൂപയ്ക്ക് ടോപ് അപ് ചെയ്യേണ്ടി വരും. ഇതിനു പകരമായി ഒരു ജിബി ഡേറ്റ ഉപഭോക്താവിന് ജിയോ സൗജന്യമായി നൽകും. 20 രൂപയ്ക്ക് ടോപ് അപ് ചെയ്യേണ്ടി വന്നാൽ രണ്ട് ജിബി ഡേറ്റ ലഭിക്കും. ആദ്യമായാണ് ജിയോ ഉപയോക്താക്കൾ വോയ്‌സ് കോളുകൾക്ക് പണം നൽകുന്നത്. നിലവിൽ, ഡേറ്റയ്ക്ക് മാത്രമേ ജിയോ നിരക്ക് ഈടാക്കൂ. എന്നാൽ ഇന്ത്യയിൽ എവിടെയും ഏത് നെറ്റ് വർക്കിലേക്കും വോയ്‌സ് കോളുകൾ സൗജന്യമാണ്.

ബുധനാഴ്ച മുതൽ ജിയോ ഉപഭോക്താക്കൾ ചെയ്യുന്ന എല്ലാ റീചാർജുകൾക്കും, മറ്റ് മൊബൈൽ ഓപ്പറേറ്റർമാർക്കുള്ള കോളുകൾക്ക് നിലവിലുള്ള ഐയുസി നിരക്കിൽ മിനിറ്റിന് 6 പൈസ നിരക്കിൽ ഐയുസി ടോപ്പ്അപ്പ് വൗച്ചറുകൾ വഴി ചാർജ് ചെയ്യപ്പെടും. മറ്റ് ജിയോ ഫോണുകളിലേക്ക് ജിയോ ഉപയോക്താക്കൾ നടത്തുന്ന കോളുകൾക്കും ലാൻഡ്‌ലൈൻ ഫോണുകൾക്കും വാട്‌സാപ്, ഫേസ്‌ടൈം, മറ്റ് പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉപയോഗിച്ച് വിളിക്കുന്നതിനും ഈ നിരക്കുകൾ ബാധകമല്ല. എല്ലാ നെറ്റ്വർക്കുകളിൽ നിന്നുമുള്ള ഇൻകമിംഗ് കോളുകൾ സൗജന്യമായി തുടരും.