play-sharp-fill
കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയ്ക്കെതിരെ കേരളാ കോണ്‍ഗ്രസ് കാര്‍ഷിക സംഗമം സംഘടിപ്പിക്കും: പി.ജെ. ജോസഫ് എം.എല്‍.എ

കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയ്ക്കെതിരെ കേരളാ കോണ്‍ഗ്രസ് കാര്‍ഷിക സംഗമം സംഘടിപ്പിക്കും: പി.ജെ. ജോസഫ് എം.എല്‍.എ

സ്വന്തം ലേഖകൻ

കോട്ടയം : കേരളത്തിലെ കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന ലക്ഷക്കണക്കിന് കര്‍ഷകരെ സംഘടിപ്പിച്ച് ഡിസംബര്‍ 14 ന് കോട്ടയത്ത് കാര്‍ഷികസംഗമം സംഘടിപ്പിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ. പറഞ്ഞു.

കാര്‍ഷിക വിളകളുടെ വിലതകര്‍ച്ചയില്‍പ്പെട്ട് കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറക്കം നടിക്കുകയാണ്. ഈ നിലപാടുകള്‍ മാറ്റി കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകളുടെ കണ്ണ് തുറപ്പിക്കാനാണ് കര്‍ഷകസംഗമം സംഘടിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ ഈ മാസം നടക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പിലും ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി കേരളാ കോണ്‍ഗ്രസ് സജീവമായി രംഗത്ത് ഉണ്ടാകുമെന്നും പി.ജെ. ജോസഫ് കൂട്ടിച്ചേര്‍ത്തു.

കേരളാ കോണ്‍ഗ്രസ് (എം) 56-ാം ജന്മദിന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
1964-ല്‍ ഭാരത കേസരി മന്നത്ത് പത്മനാഭന്‍ അഴിച്ചുവിട്ട യാഗാശ്വമാണ് കേരളാ കോണ്‍ഗ്രസ് എന്നും,
കെ എം മാണി യോജിപ്പിച്ച കേരളാ കോൺഗ്രസിനെ ആരു വിചാരിച്ചാലും തകർക്കാനാവില്ലെന്നും,
കാര്‍ഷികമേഖലയുടെ പുരോഗതി ലക്ഷ്യം വച്ച് കേരളാ കോണ്‍ഗ്രസ് (എം) കുതിച്ചുപായുകയാണെന്നും കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് എം.എല്‍.എ അദ്ധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

അഡ്വ. ജോയി എബ്രാഹം എക്സ് എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ., ടി.യു. കുരുവിള എക്സ് എം എൽ എ ,തോമസ് ഉണ്ണിയാടന്‍ എക്സ് എം എൽ എ, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, തോമസ് എം. മാത്തുണ്ണി, കെ.എഫ്. വര്‍ഗ്ഗീസ്, കൊട്ടാരക്കര പൊന്നചന്‍, വിക്ടര്‍ ടി തോമസ്, പ്രൊഫ. ഡി.കെ. ജോണ്‍,സജി മഞ്ഞക്കടമ്പില്‍, കുഞ്ഞുകോശി പോള്‍, സാജന്‍ ഫ്രാന്‍സീസ്, അഡ്വ. മാത്യു ജോര്‍ജ്ജ്, ജോണ്‍ കെ. മാത്യൂസ്, വി.സി. ചാണ്ടി മാസ്റ്റര്‍, ഷിബു തെക്കുംപുറം, പ്രൊഫ.എം.ജെ. ജേക്കബ്ബ്, കുളത്തൂര്‍ കുഞ്ഞുകൃഷ്ണപിള്ള, എബ്രാഹം കലങ്ങില്‍, സി.വി. കുര്യാക്കോസ്, ജേക്കബ് എബ്രാഹം, പ്രൊഫ. ഷീലാ സ്റ്റീഫന്‍, രാഖേഷ് ഇടപ്പുര, മേരി സെബാസ്റ്റ്യന്‍, ലിസി ജോസ്, വി.ജെ ലാലി, അജിത് മുതിരമല, കുര്യാക്കോസ് പടവന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ. 10-ന് വട്ടിയൂര്‍ക്കാവ്, 11-ന് മഞ്ചേശ്വരം, 14-ന് ആരൂര്‍, 15-ന് കോന്നി, 16-ന് എറണാകുളം എന്നീ മണ്ഡലങ്ങളിലെ വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.