video

00:00

വികാരിമാർക്ക് വിവാഹം കഴിക്കാമോ ? നിലപാട് വ്യക്തമാക്കാൻ ബിഷപ്പുമാരോട് പോപ്പ് ; സിനഡ് ചർച്ച ചെയ്യുന്നു

വികാരിമാർക്ക് വിവാഹം കഴിക്കാമോ ? നിലപാട് വ്യക്തമാക്കാൻ ബിഷപ്പുമാരോട് പോപ്പ് ; സിനഡ് ചർച്ച ചെയ്യുന്നു

Spread the love

സ്വന്തം ലേഖിക

വത്തിക്കാൻ : ആമസോണുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ ധൈര്യപൂർവ്വം നിലപാട് വ്യക്തമാക്കാൻ സൗത്ത് അമേരിക്കൻ ബിഷപ്പുമാരോട് ആവശ്യപ്പെട്ട് പോപ്പ് ഫ്രാൻസിസ്. ആവശ്യത്തിന് വികാരിമാർ ലഭ്യമല്ലാത്തത് വത്തിക്കാന് തലവേദനയാകുന്ന സാഹചര്യത്തിൽ ഇവിടെ വിവാഹിതരായ പുരുഷൻമാർക്ക് പൗരോഹിത്യം നൽകാനും, സ്ത്രീകൾക്ക് ഔദ്യോഗിക ചർച്ച് മിനിസ്ട്രി നൽകാനുമാണ് ചർച്ച നടക്കുന്നത്.

മൂന്നാഴ്ചത്തെ സിനഡിൽ ബിഷപ്പുമാർ ഇക്കാര്യം കാര്യമായി ആലോചിക്കണമെന്ന് പോപ്പ് തന്നെ നിലപാട് സ്വീകരിച്ചതോടെ തീരുമാനം വേഗത്തിൽ കൈക്കൊള്ളുമെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹതിരായ മുതിർന്ന വ്യക്തികളെ പുരോഹിതൻമാരായി നിയോഗിക്കുന്ന വിഷയമാണ് അജണ്ടയിൽ ഏറ്റവും കടുപ്പമേറിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. കത്തോലിക്കാ പുരോഹിതൻമാർ ബ്രഹ്മചര്യം പ്രതിജ്ഞയായി എടുക്കുമ്പോൾ ഈ രീതി മാറ്റുകയെന്നത് വിപ്ലവകരമായ മാറ്റമാകും.

പരമ്പരാഗത വിഭാഗങ്ങൾ വസിക്കുന്ന വിദൂരപ്രദേശങ്ങളിൽ കത്തോലിക്കാ വിശ്വാസികൾ പുരോഹിതൻമാരെ കാണാൻ മാസങ്ങൾ തന്നെ വേണ്ടിവരുന്നു. ഇത് സഭയുടെ ഭാവിയെ ബാധിക്കുന്നതോടൊപ്പം നൂറ്റാണ്ടുകൾ കൊണ്ട് നടത്തിയ മിഷൻ യത്നങ്ങളെയും ഇല്ലാതാക്കുമെന്നാണ് ആശങ്ക.