മരട് ഫ്‌ളാറ്റ് ; സുരക്ഷിതമായി പൊളിച്ചുമാറ്റാൻ സാധിക്കുമോ എന്ന് കണ്ടെത്താൻ എസ്. ബി സർവത്തെ നാളെ കൊച്ചിയിലെത്തും

മരട് ഫ്‌ളാറ്റ് ; സുരക്ഷിതമായി പൊളിച്ചുമാറ്റാൻ സാധിക്കുമോ എന്ന് കണ്ടെത്താൻ എസ്. ബി സർവത്തെ നാളെ കൊച്ചിയിലെത്തും

 

സ്വന്തം ലേഖിക

കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ കൃത്യമായും സുരക്ഷിതമായും പൊളിച്ചുമാറ്റാനാകുമോ എന്ന് കണ്ടെത്താൻ ഗിന്നസ് റെക്കാഡിനുടമയായ എൻജിനീയറുടെ സഹായം തേടി സർക്കാർ. ഇതിനായി ഇൻഡോറിൽ നിന്നുള്ള എസ്.ബി സർവത്തെയെ ഉപദേശകനായി ക്ഷണിച്ചിരിക്കുകയാണ്. നാളെ വൈകിട്ട് കൊച്ചിയിലെത്തുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ ഫ്‌ളാറ്റുകൾ സന്ദർശിക്കും. 11ന് കമ്പനികൾക്ക് ഫ്‌ളാറ്റ് കൈമാറാനാണ് നേരത്തേയുള്ള തീരുമാനം. വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം ആവശ്യമെങ്കിൽ കമ്പനികൾക്ക് മാർഗനിർദ്ദേശവും നൽകും. ഇമെയിലായി ലഭിച്ച ഫ്‌ളാറ്റുകളുടെ ഫോട്ടോയിൽ നിന്ന് കൃത്യമായ തീരുമാനം എടുക്കാനാവാത്തതിനാലാണ് നേരിട്ടെത്തുന്നത്. കെട്ടിടം തകർക്കൽ രംഗത്ത് 20 വർഷമായി പ്രവർത്തിക്കുന്ന എസ്.ബി സർവത്തെ ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിന് ഗിന്നസ് റെക്കാഡ് നേടിയിട്ടുള്ള വ്യക്തി കൂടിയാണ്. വിവിധ സംസ്ഥാനങ്ങളിലായി 200 ലധികം കെട്ടിടങ്ങൾ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ പൊളിച്ചുമാറ്റിയിട്ടുണ്ട്.