റഫാൽ യുദ്ധവിമാനം ; പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റുവാങ്ങി

റഫാൽ യുദ്ധവിമാനം ; പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റുവാങ്ങി

 

സ്വന്തം ലേഖിക

ന്യൂഡൽഹി : റഫാൽ യുദ്ധവിമാനം ഇന്ത്യയ്ക്ക് കൈമാറി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഫ്രാൻസിലെ മെറിഗ്‌നാക്കിലുള്ള ദസ്സോയുടെ കേന്ദ്രത്തിലെത്തിയാണ് ഇന്ത്യൻ വ്യോമസേനയ്ക്കുവേണ്ടി യുദ്ധവിമാനം ഏറ്റുവാങ്ങിയത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി ചർച്ച നടത്തിയശേഷമാണ് രാജ്‌നാഥ് റഫാൽ വിമാനം ഏറ്റുവാങ്ങുന്നതിനായി മെറിഗ്‌നാക്കിലേക്ക് പോയത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണ് പ്രതിരോധമന്ത്രിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ ലക്ഷ്യം.റഫാൽ യുദ്ധവിമാനത്തിന്റെ നിർമ്മാതാക്കളായ ദസ്സോ ഏവിയേഷന്റെ പ്ലാന്റ് രാജ്‌നാഥ് സിങ് സന്ദർശിച്ചു. അതിനുശേഷമാണ് റഫാൽ യുദ്ധവിമാനം ഏറ്റുവാങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദസ്സറയുടെ ഭാഗമായി ആയുധപൂജ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും അവിടെ ഒരുക്കിയിരുന്നു. വ്യോമസേനാ ദിനം പ്രമാണിച്ച് എല്ലാ വ്യോമസേനാംഗങ്ങളെയും അനുമോദിച്ചുകൊണ്ട് അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഫ്രഞ്ച് സായുധസേനാ മന്ത്രിയും അവിടുത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ദസ്സോ ഏവിയേഷനിലെ ഉന്നതരും ചടങ്ങുകളിൽ പങ്കെടുത്തു.